ഓസ്‌കര്‍ പുരസ്‌കാരം; പ്രഖ്യാപനം ആരംഭിച്ചു
ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരങ്ങങ്ങളുടെ പ്രഖ്യാപനം ആരംഭിച്ചു. ലോകം കൊവിഡ് 19 എന്ന മഹാമാരിയില്‍ നിന്നും മുക്തി നേടിയിട്ടില്ലെങ്കിലും കഴിഞ്ഞ ഒരു വര്‍ഷം മികവുപുലര്‍ത്തിയ ചിത്രങ്ങള്‍ ഏറെയാണ്. ഓസ്‌കര്‍ പുരസ്‌കാരത്തിനായി മത്സരിച്ച ചിത്രങ്ങളും നിരവധി. 93-ാമത്തെ അക്കാദമി അവാര്‍ഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് ഇടങ്ങളിലായാണ് ഇത്തവണ അവാര്‍ഡ് പ്രഖ്യാപനം. പരമ്പരാഗത വേദിയായ ഡോള്‍ബി തിയേറ്ററുകളില്‍ ചടങ്ങുകള്‍ ഉണ്ടെങ്കിലും ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനായ യൂണിയന്‍ സ്‌റ്റേഷന്‍ ആണ് മുഖ്യവേദി. സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങ്.
അവാര്‍ഡ് വിവരങ്ങള്‍
മികച്ച നടന്‍- അന്റോണി ഹോപ്കിന്‍സ് (ചിത്രം ദ് ഫാദര്‍)
മികച്ച നടി- ഫ്രാന്‍സെസ് മെക്ഡൊര്‍മാന്‍ഡ് (ചിത്രം നൊമാഡ്‌ലാന്‍ഡ്)
മികച്ച ചിത്രം- നൊമാഡ്‌ലാന്‍ഡ്
ബെസ്റ്റ് ഒറിജിനല്‍ സോങ്- ഫൈറ്റ് ഫോര്‍ യു (ചിത്രം ജൂദാസ് ആന്‍ഡ് ദ് ബ്ലാക്ക് മെശയ്യ)
മികച്ച ഒറിജിനല്‍ സ്‌കോര്‍- സോള്‍ (ട്രെന്റ് റെസ്‌നര്‍, അറ്റിക്കസ് റോസ്, ജോണ്‍ ബറ്റിസ്‌റ്റെ)
ഓസ്‌കര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്- ടെയ്‌ലര്‍ പെരി
മികച്ച ചിത്രസംയോജനം- മിക്കല്‍ ഇ ജി നീല്‍സെന്‍ (ചിത്രം സൗണ്ട് ഓഫ് മെറ്റല്‍)
മികച്ച ഛായാഗ്രഹണം- എറിക് മെസേഷ്മിഡ്ഡ് (ചിത്രം മങ്ക്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മങ്ക്
മികച്ച സഹനടി- യൂന്‍ യൂ ജങ് (ചിത്രം മിനാരി)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍- മൈ ഒക്‌ടോപസ് ടീച്ചര്‍
മികച്ച ഡോക്യുമെന്ററി ഷോര്‍ട് സബ്ജക്ട്- കോളെറ്റ്
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം- സേള്‍ (Soul)
മികച്ച ആനിമേറ്റഡ് ഷോര്‍ട് ഫിലിം- ഈഫ് എനിതിങ് ഹാപ്പന്‍സ് ഐ ലവ് യു (If Anything Happens I Love You )
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം- ടു ഡിസ്റ്റന്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ് (Two Distant Strangers)
മികച്ച സംവിധാനം- ക്ലോഈ ഷൗ (Chloe Zhao) ചിത്രം- Nomadland
ഓസ്‌കര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്- ദ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ ഫണ്ട്
മികച്ച ശബ്ദലേഖനം- സൗണ്ട് ഓഫ് മെറ്റല്‍ (നിക്കോളസ് ബെക്കര്‍, ജെയ്മി ബാക്ഷി, മിഷെല്ല കൗട്ടൊലന്‍സ്, കാര്‌ലോസ് കോര്‍ടിസ്, ഫിലിപ്പ് ബ്ലാദ്)
മികച്ച സപ്പോര്‍ട്ടിങ് ആക്ടര്‍- ഡാനിയല്‍ കലൂയ (യൂദാസ് ആന്‍ഡ് ദ് ബ്ലാക്ക് മിശിഹ) മികച്ച ഇന്റര്‍നാഷ്ണല്‍ ഫീച്ചര്‍ ഫിലിം- അനതര്‍ റൗണ്ട് (ഡെന്‍മാര്‍ക്ക്)
ബെസ്റ്റ് അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- ക്രിസ്റ്റഫര്‍ ഹാംടണ്‍, ഫ്‌ളോറിയന്‍ സെല്ലര്‍ (ദ് ഫാദര്‍)
ബെസ്റ്റ് ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- എമറാള്‍ഡ് ഫെന്നല്‍ (പ്രോമിസിങ് യങ്ങ് വുമണ്‍)
Story highlights: Oscars 2021 Updates, The 93rd Academy Awards begin