നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രൻ അന്തരിച്ചു
തിരക്കഥാകൃത്തും നടനും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വീട്ടിലെ വെച്ച് പുലർച്ചെയാണ് മരണം സംഭവിച്ചത്. 70 വയസായിരുന്നു. നാടക– സിനിമാ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യം വഹിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ് എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. 2012ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഇവാൻ മേഘാരൂപം എഴുതി സംവിധാനം ചെയ്തു. അൻപതോളം ചിത്രങ്ങളിൽ വേഷമിട്ടു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനനം.
ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കൊല്ലം കർമലറാണി ട്രെയിനിങ് കോളേജ്, തൃശൂർ സ്‌കൂൾ ഓഫ് ട്രാം എന്നിവടങ്ങളിൽ പഠനം പൂർത്തിയാക്കി. എം.ജി യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അധ്യാപകനായിരുന്നു.
സ്റ്റോറി