പോലീസ് സേനയിൽ നിന്നും വീണ്ടും പെട്ടിമുടിയിലേക്ക് മടങ്ങി കുവി- ഇനി പഴയ ജീവിതത്തിലേക്ക്
പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായ ധനു എന്ന രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് വളർത്തുനായയായ കുവി ആയിരുന്നു. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി എട്ടാം ദിവസം ലക്ഷ്യസ്ഥാനത്തെത്തി പുഴയിൽ നോക്കി നിർത്താതെ കരഞ്ഞ ചിത്രം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. മരണമടഞ്ഞ ധനുവിന്റെ വീട്ടിൽ ബാക്കിയായത് മുത്തശ്ശി മാത്രമാണ്. പിന്നീട് കുവിയെ പോലീസ് സേന ഏറ്റെടുക്കുകയായിരുന്നു.
എട്ടു മാസത്തിലധികം പോലീസ് സേനയുടെ ഭാഗമായിരുന്ന കുവി ഒടുവിൽ വിടപറഞ്ഞ് മൂന്നാറിലേക്ക് മടങ്ങി. രക്ഷാപ്രവർത്തനത്തിനിടെ പോലീസ് ശ്വാനസേനയിലെ ഒരു പരിശീലകന് അന്ന് നായയെ ഏറ്റെടുക്കാന്‍ തയ്യാറായെങ്കിലും പൊലീസിലേക്ക് എടുക്കാമെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇടുക്കി പൊലീസിന്റെ ശ്വാനസേനയുടെ ഭാഗമായ കുവി കഴിഞ്ഞ 8 മാസംകൊണ്ട് പരിശീലനമുറകളെല്ലാം സ്വായത്തമാക്കിയിരുന്നു.
Read More: റാസ്പുടിന് ഗാനത്തിന് അതിഗംഭീരമായി നൃത്തം ചെയ്യുന്ന കൊച്ചുമിടുക്കി; വൈറല്‍ക്കാഴ്ച
ഒബീഡിയന്‍സ്, ഹീല്‍വാക്ക്, സ്മെല്ലിങ് തുടങ്ങിയവയെല്ലാം അവള് പഠിച്ചെടുത്തു. ഇതിനു പിന്നാലെയാണ് പെട്ടിമുടിയിൽ നിന്നും ആളുകളെത്തി കുവിയെ തിരികെ കൊണ്ടുപോയത്. എട്ടുമാസങ്ങൾക്ക് ശേഷവും വളർന്ന നാട്ടിലെ ആളുകളെ കുവി മറന്നില്ല. തിരികെ കൊണ്ടുപോകാൻ വന്ന പളനിയമ്മയെ സ്നേഹം കൊണ്ട് കുവി മൂടിയ കാഴ്ചയും ഹൃദയം തൊടുന്നതായിരുന്നു.
Story highlights- pettimudi kuvi heart touching story