കൊവിഡ് ഭേദമായതിന് ശേഷം ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ
കൊവിഡ് രോഗബാധയ്ക്ക് ശേഷം ശരീരത്തിൽ മതിയായ ആന്റിബോഡികൾ ഉള്ളതുകൊണ്ട് അസുഖം വീണ്ടും വരാനുള്ള സാധ്യത വിരളമാണ് . എന്നിരുന്നാലും, പലർക്കും വീണ്ടും അസുഖം വന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളതുകൊണ്ട് ശാരീരിക ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, ശരീരം ആർജിച്ചെടുത്ത പ്രതിരോധ ശേഷി എത്രനാൾ വരെ നീണ്ടുനിൽക്കും എന്നതിൽ ഇപ്പോഴും കൃത്യതയില്ല. ഈ രീതിയിൽ അസുഖം വരുന്നത് പ്രായമുള്ളവർക്കാണ്, അല്ലെങ്കിൽ കൃത്യമായി രോഗപ്രതിരോധ ശേഷിക്കായി ഒന്നും ചെയ്യാത്തവരിലാണ്.
സുരക്ഷിതമായി തുടരാനുള്ള അടിസ്ഥാന നിയമങ്ങളായ മാസ്‌ക് ധരിക്കലും പതിവായി കൈകഴുകൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയ്ക്ക് പുറമെ ഒരിക്കൽ രോഗം വന്നവർ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ്, സ്ഥിരമായി വ്യായാമം ചെയ്യുക എന്നത്. അസുഖം ഭേദമായാലും പെട്ടെന്ന് വ്യായാമം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കാരണം ശരീരം ഈ സമയത്ത് ദുർബലമാണ്. എന്നിരുന്നാലും, ക്രമേണ അത് ക്കാൻ സഹായിക്കും.
പോഷകസമൃദ്ധമായ ഭക്ഷണരീതി തുടരുക എന്നതാണ് അടുത്തത്. ആരോഗ്യം വീണ്ടെടുക്കൽ വേഗത്തിലാക്കാൻ സഹായിക്കുന്നതിന് പോഷക സമ്പന്നമായ ഭക്ഷണ രീതി ശീലമാക്കണം. വൈറസ് ശരീരത്തിന് ഏൽപ്പിക്കുന്ന സമ്മർദ്ദങ്ങൾ ചെറുതല്ല, അതോടൊപ്പം മരുന്ന് ശരീരം ദുർബലമാക്കുകയും ചെയ്യും. അതുപോലെ തന്നെ മരുന്നുകൾ നിങ്ങളുടെ ശരീരത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. ജൈവ ഉൽപന്നങ്ങൾ, പച്ചക്കറികൾ, മുട്ട, ഇറച്ചി എന്നിവ ഉപയോഗിച്ച് നന്നായി ചിട്ടപ്പെടുത്തിയ ഭക്ഷണ ക്രമം ശീലമാക്കണം. എന്നാൽ അമിതമായി ഭക്ഷണം കഴിക്കേണ്ട.
ചിലപ്പോൾ പതിവില്ലാത്ത ശാരീരിക ലക്ഷണങ്ങൾ ഉണ്ടായേക്കാം. അത് ശ്രദ്ധിക്കുക. ഇത് തലവേദനയാണെങ്കിലും അല്ലെങ്കിൽ ക്ഷീണമാണെങ്കിലും ഡോക്ടറെ സമീപിക്കണം.
അതേസമയം, കൊവിഡിന് ശേഷം വേഗത്തിൽ പഴയ പോലെ ആരോഗ്യത്തിലേക്ക് ശരീരം എത്തില്ല. അതിനു വളരെയധികം കരുതൽ ആവശ്യമുണ്ട്. അതുകൊണ്ട് രോഗം ഭേദമായ ഉടൻതന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ പ്രതീക്ഷിക്കരുത്. അതുകൊണ്ട് എല്ലാകാര്യങ്ങളും സമയമെടുത്ത് ചെയ്യുക.
Story highlights- post covid-19 care