അച്ചായൻ സ്‌റ്റൈലിൽ പൃഥ്വിരാജിന്റെ എൻട്രി- വിഡിയോ പങ്കുവെച്ച് സുപ്രിയ

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കടുവ’.എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ പ്രതീക്ഷ ആരാധകർക്കുണ്ട്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, അച്ചായൻ സ്റ്റൈലിൽ ലൊക്കേഷനിലേക്ക് എത്തുന്ന പൃഥ്വിരാജിന്റെ വിഡിയോ ശ്രദ്ധനേടുകയാണ്.

പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read More: ജന്മനാ അന്ധയായ പെൺകുട്ടി ആദ്യമായി ലോകം കണ്ടപ്പോൾ; ഹൃദയം തൊടുന്ന വിഡിയോ

ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. തെന്നിന്ത്യന്‍ സംഗീതഞ്ജന്‍ എസ് തമന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

Story highlights- prithviraj sukumaran kaduva movie location video