ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര നിറവില്‍ രജനീകാന്ത്

Rajinikanth wins Dadasaheb Phalke Award

അഭിനയ വിസ്മയം രജനീകാന്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്ന് അറിയപ്പെടുന്നത്. ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ നല്‍കിയ ആജീവനാന്ത സംഭാവനകളെ കണക്കിലെടുത്താണ് പുരസ്‌കാരം.

അന്‍പത്തിയൊന്നാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരമാണ് രജനികാന്തിന് ലഭിച്ചത്. അതേസമയം ശിവജി ഗണേശനു ശേഷം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍ താരത്തിന് പരമോന്നത ബഹുമതി ലഭിയ്ക്കുന്നതും 1996-ല്‍ ആണ് ശിവജി ഗണേശന് ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ചത്.

Read more: റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി

1969 മുതല്‍ക്കാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ചലച്ചിത്രമേഖലയ്ക്ക് നല്‍കിത്തുടങ്ങിയത്. ഇന്ത്യന്‍ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹിബിനോടുള്ള ആദരസൂചകം കൂടിയാണ് ഈ പുരസ്‌കാരം.

Story highlights: Rajinikanth wins Dadasaheb Phalke Award