ഇങ്ങനെയൊരു ചുഴലിക്കാറ്റ് മുന്‍പ് കണ്ടിട്ടുണ്ടാകില്ല; ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ റെയ്ന്‍ഡീറുകള്‍ ഒരുക്കുന്ന ‘സൈക്ലോണ്‍’: അപൂര്‍വ ആകാശദൃശ്യം

Reindeer Cyclone video

വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. അതിശയിപ്പിക്കുന്ന പല കൗതുകങ്ങളുമുണ്ട് പ്രകൃതിയിലെ ഓരോ ജീവജാലങ്ങളിലും. ഇത്തരം കൗതുകങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് അപൂര്‍മായ ഒരു കാഴ്ചയാണ്.

റെയ്ന്‍ഡീര്‍ ചുഴലിക്കാറ്റിന്റേതാണ് ഈ ദൃശ്യങ്ങള്‍. റെയ്ന്‍ഡീര്‍ സെക്ലോണ്‍ എന്നത് പലര്‍ക്കും ഒരുപക്ഷെ അപരിചിതമായ വാക്കായിരിക്കും. എന്നാല്‍ റെയ്ന്‍ഡീറുകള്‍ ശത്രുക്കളില്‍ നിന്നും രക്ഷപെടാന്‍ ചുഴലിക്കാറ്റുപോലുയുള്ള ഒരു മാര്‍ഗം സ്വീകരിക്കുന്നു. ഇതാണ് റെയ്ന്‍ഡീര്‍ സൈക്ലോണ്‍ എന്ന് അറിയപ്പെടുന്നത്.

ആര്‍ട്ടിക്ക് മേഖലകളിലെ ഒരുതരം മൃഗമാണ് റെയ്ന്‍ഡീറുകള്‍. ശത്രുക്കള്‍ അക്രമിക്കാനെത്തുമമ്പോള്‍ റെയ്ന്‍ഡീറുകള്‍ കൂട്ടത്തോടെ ഒരു വട്ടത്തില്‍ നടന്നു തുടങ്ങും. കുഞ്ഞുങ്ങളായിട്ടുള്ള റെയ്ന്‍ഡീറുകളായിരിക്കും ഏറ്റവും നടുംഭാഗത്ത്. അതിന് പിറകിലായ് പെണ്‍ റെയ്ന്‍ഡീറുകള്‍. ആണ്‍ റെയ്ന്‍ഡീറുകളായിരിക്കും ഏറ്റവും ഒടുവില്‍ നടന്നുനീങ്ങുന്നത്. ഇങ്ങനെ വട്ടത്തില്‍ നടന്നുനീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ശത്രുക്കള്‍ക്ക് ഇവയെ ഉന്നംവെച്ച് പിടിക്കാന്‍ സാധിക്കില്ല. ദൂരെ നിന്നും നോക്കുമ്പോള്‍ ചുഴലിക്കാറ്റ് പോലെയാണ് ഇവരുടെ നടത്തം കണ്ടാല്‍ തോന്നുക. അതുകൊണ്ടാണ്‍ റെയ്ന്‍ഡീര്‍ സൈക്ലോണ്‍ എന്ന് ഈ മാര്‍ഗം അറിയപ്പെടുന്നതും.

Read more: കൂറ്റന്‍ നീലതിമിംഗലത്തെ വേട്ടയാടി 75 കൊലയാളി തിമിംഗലങ്ങള്‍; അപൂര്‍വ തിമിംഗലവേട്ടയുടെ ദൃശ്യങ്ങള്‍

അതേസമയം റെയ്ന്‍ഡീര്‍ സെക്ലോണിന്റെ ആകശദൃശ്യങ്ങളാണ് വൈറലാകുന്നത്. ഫോട്ടോഗ്രാഫറായ ലെവ് ഫെഡോസെയേവ് ആണ് അപൂര്‍വമായ ഈ ദൃശ്യം ഡ്രോണ്‍ ക്യാമറയില്‍ പകര്‍ത്തിയത്. റഷ്യയിലെ കോല ഉപദ്വീപില്‍ നിന്നും പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍.

Story highlights: Reindeer Cyclone video