‘ചിന്ന മച്ചാ.. എന്ന പുള്ളേ..’; കുഞ്ഞു തമിഴ് ഗായികയ്‌ക്കൊപ്പം ശ്രീഹരിയുടെ ഇഞ്ചോടിഞ്ച് പോരാട്ടം- വിഡിയോ

മലയാള ടെലിവിഷൻ പരിപാടികളിലെ ജനകീയ റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. ഫ്‌ളവേഴ്‌സ് ചാനലിൽ തന്നെ ഏറ്റവുമധികം കാഴ്ചക്കാരുള്ള പരിപാടിയാണിത്. ആദ്യ സീസൺ പോലെ തന്നെ രണ്ടാം സീസണിലും മികച്ച സ്വീകാര്യതയാണ് കുട്ടി പാട്ടുകാർക്ക് ലഭിക്കുന്നത്. രണ്ടാം സീസണിലെ ഏറ്റവും ശ്രദ്ധേയരായ ഗായകരിൽ ഒരാളാണ് ശ്രീഹരി.

പാലക്കാട് സ്വദേശിയായ ശ്രീഹരി കലാഭവൻ മണിയുടെ ഗാനങ്ങളിലൂടെയും നാടൻ പാട്ടിന്റെ ഈണങ്ങളിലൂടെയുമാണ് ശ്രദ്ധേയനായത്. ഒരു മത്സരമെന്ന നിലയിൽ നാടൻ പാട്ടിൽ മാത്രം ഒതുങ്ങരുതെന്ന ജഡ്ജസിന്റെ നിർദേശത്തിൽ ശ്രീഹരി പാട്ടിന്റെ മറ്റൊരു വസന്തം ടോപ് സിംഗർ വേദിയിൽ ഒരുക്കി. ഭാവഗാനങ്ങളും, മലയാളത്തിലെ ക്ലാസ്സിക് ഗാനങ്ങളുമെല്ലാം തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം ശ്രീഹരി തെളിയിച്ചുകഴിഞ്ഞു.

Read More: ‘എന്റെ കൊച്ചുമുതലാളി..’; പാട്ടുവേദിയിൽ സർപ്രൈസ് ഒരുക്കി കുഞ്ഞു കറുത്തമ്മ- വിഡിയോ

ഇപ്പോഴിതാ, തമിഴ് ഗാനത്തിലും പുലിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ശ്രീഹരി. ടോപ് സിംഗർ സ്പെഷ്യൽ ഇവെന്റ്റ് ആയ സ്റ്റാർ നൈറ്റിൽ കോയമ്പത്തൂരിൽ നിന്നുമെത്തിയ കുഞ്ഞു ഗായികയ്ക്ക് ഒപ്പമാണ് ശ്രീഹരി തകർപ്പൻ തമിഴ് ഗാനം ആലപിച്ചത്. കേരളത്തിലും ഹിറ്റായി മാറിയ ‘ചിന്ന മച്ചാ..എന്ന പുള്ളേ..’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്. ജഡ്ജസും മികച്ച അഭിപ്രായമാണ് പങ്കുവെച്ചത്.

Story Highlights- sreehari’s special performance