ഡൽഹിയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാൻ മുൻകൈയെടുത്ത് നടി സുസ്മിത സെൻ- കൈയടിച്ച് സിനിമാലോകം
ലോകം ചർച്ച ചെയ്യുകയാണ് ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തെ കുറിച്ച്. ഈ പ്രതിസന്ധിയെക്കുറിച്ച് നിരവധി വിഡിയോകളും വാർത്തകളുമാണ് ദിവസേന പുറത്തെത്തുന്നത്. ഇപ്പോഴിതാ, നടി സുസ്മിത സെൻ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുവാനായി സഹായം അറിയിച്ചിരിക്കുകയാണ്.
മുംബൈയിലാണ് സുസ്‌മിത താമസിക്കുന്നത്. മുംബൈയിലെ ആശുപത്രികൾക്കായി അവർ ഇതിനകം കുറച്ച് സിലിണ്ടറുകൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും അവ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള മാർഗം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, ട്വിറ്ററിൽ ഈ പ്രതിസന്ധി പങ്കുവെച്ചതോടെ സുസ്മിതയ്ക്ക് സഹായഹസ്തവുമായി ആരാധകർ എത്തി. കുറഞ്ഞ സമയം കൊണ്ട് ആശുപത്രിയിൽ താത്കാലിക ആവശ്യത്തിനുള്ള സിലിണ്ടറുകൾ ലഭ്യമാക്കിയെന്നും മുംബൈയിൽ നിന്നുള്ള സിലിണ്ടറുകൾ എത്തിക്കാൻ ഇതിലൂടെ കൂടുതൽ സമയം ലഭിച്ചെന്നും നടി കുറിക്കുന്നു.
Read More: 93-മത് ഓസ്കര്‍ പുരസ്കരാം ഒറ്റനോട്ടത്തില്‍
സുസ്‌മിതയുടെ പ്രവർത്തിക്ക് സിനിമാലോകത്തും കൈയടി ഉയരുകയാണ്. അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കൂടുന്നുവെങ്കിലും വളരെ കുറച്ച് ഓക്സിജൻ പ്ലാന്റുകൾ മാത്രം ആണ് ഇതുവരെ പ്രവർത്തനസജ്ജമായിട്ടുള്ളത്.
Story highlights- Sushmita Sen manages to arrange oxygen cylinders for Delhi hospital