തിയേറ്ററുകളില്‍ പ്രേക്ഷകന്റെ ഉള്ളുലച്ച സംഗീതം; ദ് പ്രീസ്റ്റ് സൗണ്ട് ട്രാക്ക് പുറത്ത്

മഹാനടന് മമ്മൂട്ടി ഫാദര്‍ കാര്മന് ബനഡിക്ടായെത്തി അതിശയിപ്പിക്കുന്ന ചിത്രമാണ് ദ് പ്രീസ്റ്റ്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. തിയേറ്റര്‍ വിട്ടിറങ്ങിയാലും ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷക മനസുകളില്‍ നിലനില്ക്കുന്നു. ദൃശ്യമികവിനൊപ്പം തന്നെ ദ് പ്രീസ്റ്റിലെ ശബ്ദവും ചലച്ചിത്ര ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
ദ് പ്രീസ്റ്റിന്റെ ഒറിജിനില്‍ സൗണ്ട് ട്രാക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. രാഹുല്‍ രാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ഹൊറര്‍ ത്രില്ലര്‍ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന പ്രീസ്റ്റിലെ ഓരോ രംഗങ്ങള്‍ക്കും മാറ്റുകൂട്ടുന്നുണ്ട് ചിത്രത്തിന്റെ സംഗീതവും.
Read more: റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി
അതേസമയം ഒന്നര വര്‍ഷത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മുട്ടി ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ചിത്രം കൂടിയാണ് ദ് പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സസ്പെന്‍സും ത്രില്ലറും നിറച്ച ഒരു കുടുംബ ചിത്രംകൂടിയാണ് ദ് പ്രീസ്റ്റ്. മഞ്ജു വാര്യരും നിഖില വിമലും ബേബി മോണിക്കയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Story highlights: The Priest OST Audio Jukebox