മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റ് ഏപ്രില്‍ 14 മുതല്‍ ആമസോണ്‍ പ്രൈമിലും

മമ്മൂട്ടി ഫാദര്‍ കാര്മന് ബനഡിക്ടായെത്തി അതിശയിപ്പിക്കുന്ന ചിത്രമാണ് ദ് പ്രീസ്റ്റ്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്യുന്നു. വിഷു ദിനമായ ഏപ്രില്‍ 14 മുതല്‍ ആമസോണ്‍ പ്രൈമില്‍ ദ് പ്രീസ്റ്റ് കാണാം.
അതേസമയം ഒന്നര വര്‍ഷത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മുട്ടി ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ചിത്രം കൂടിയാണ് ദ് പ്രീസ്റ്റ്. ചിത്രത്തിലെ സംഗീതവും മികച്ച പ്രേക്ഷക സ്വീകാര്യത നേടി. രാഹുല്‍ രാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. തിയേറ്റര്‍ വിട്ടിറങ്ങിയാലും ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷക മനസുകളില്‍ നിലനില്ക്കുന്നു. ദൃശ്യമികവിനൊപ്പം തന്നെ ദ് പ്രീസ്റ്റിലെ ശബ്ദവും ചലച്ചിത്ര ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
Read more: 30 സെക്കന്റ് കൊണ്ട് വൈറലായ ‘കുട്ടി ഡോക്ടര്‍മാര്‍’; ദാ, ഇവിടെയുണ്ട് ആ ഹിറ്റ് നര്‍ത്തകര്‍
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സസ്പെന്‍സും ത്രില്ലറും നിറച്ച ഒരു കുടുംബ ചിത്രംകൂടിയാണ് ദ് പ്രീസ്റ്റ്. മഞ്ജു വാര്യരും നിഖില വിമലും ബേബി മോണിക്കയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Story highlights: The Priest to release on Amazon Prime Video