വര്‍ക്കൗട്ട് വേളകളും ആനന്ദകരമാക്കാം; ട്രെഡ്മില്‍ ഡാന്‍സുമായി അനുശ്രീ

April 3, 2021
Treadmill dance by actress Anusree

സിനിമകളില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ മറ്റ് വിശേഷങ്ങളും താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. പ്രത്യേകിച്ച് ഫിറ്റ്‌നെസ്സ് വിശേഷങ്ങള്‍.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം അനുശ്രീ പങ്കുവെച്ച ഒരു വിഡിയോ. ട്രെഡ്മില്ലില്‍ നിന്നും നൃത്തം ചെയ്യുന്നതിന്റേതാണ് ഈ വിഡിയോ. വര്‍ക്കൗട്ട് വേളകളും ആനന്ദകരമാക്കാം എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ അനുശ്രീയുടെ നൃത്തപ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തുന്നു.

Read more: കൂറ്റന്‍ നീലതിമിംഗലത്തെ വേട്ടയാടി 75 കൊലയാളി തിമിംഗലങ്ങള്‍; അപൂര്‍വ തിമിംഗലവേട്ടയുടെ ദൃശ്യങ്ങള്‍

അതേസമയം മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി. റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Story highlights: Treadmill dance by actress Anusree

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!