മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാൻ 90+ My Tuition App കുടുംബത്തിൽ നിന്നും ഒരു കോച്ചിംഗ് ആപ്പ്- 90+ top rank

മലയാളത്തിലെ നമ്പർ വൺ ലേണിംഗ് ആപ്പായി കുറഞ്ഞ കാലം കൊണ്ട് മാറിയതാണ് 90+ My Tuition App. കേരള സിലബസ്സിനെ അടിസ്ഥാനമാക്കി, അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ട്യൂഷൻ നൽകിവരുന്ന 90+ My Tuition App ഇപ്പോഴിതാ, പുതിയൊരു കോച്ചിംഗ് ആപ്പ് കൂടി ആരംഭിച്ചിരിക്കുകയാണ്.

ഉദ്യോഗാർത്ഥികൾക്ക് വേണ്ടി പരിശീലനത്തിന്റെ പുതിയ അവസരമൊരുക്കുകയാണ് 90+ top rank എന്ന പുതിയ സംരംഭത്തിലൂടെ. മത്സര പരീക്ഷകൾക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും ഇനി 90+ top rank ലൂടെ സാധ്യമാകും. റെയിൽവേ, SSC ,ബാങ്ക് കോച്ചിങ്, പി എസ് സി തുടങ്ങിയ പൊതു പരീക്ഷകൾക്ക് ഇന്ത്യയിലുടനീളം പരിശീലനം നൽകാനാണ് 90+ top rank ലക്ഷ്യമിടുന്നത്. മേയിൽ 90+ top rank അപ്ലിക്കേഷനിൽ ക്ലാസുകൾ ആരംഭിക്കും.

അതേസമയം, ദക്ഷിണേന്ത്യൻ താരം തൃഷയാണ് 90+ top rank ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡറായി എത്തുന്നത്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളിലേക്ക് വളരെ കുറഞ്ഞ നിരക്കിൽ ക്ലാസുകൾ എത്തിക്കാൻ സാധിക്കുമെന്നതാണ് 90+ top rankന്റെ പ്രത്യേകത. അതത് വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന മികച്ച ക്ലാസുകൾ ഉദ്യോഗാർത്ഥികൾക്ക് 90+ top rankലൂടെ ലഭിക്കുന്നു. ചിട്ടയായ പരിശീലനത്തിലൂടെ മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഈ അപ്ലിക്കേഷനിലൂടെ സാധിക്കുന്നു.

വീട്ടിലിരുന്ന് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് 90+ top rank. അനുയോജ്യമായ സമയം കണ്ടെത്തി വീട്ടമ്മമാർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ 90+ top rank സഹായകരമാണ്.

Story highlights- trisha krishnan as 90+ top rank