‘ധൈര്യമായി തുടരുക, ഇന്ത്യ..’- കൊവിഡ് പോരാട്ടത്തിൽ പിന്തുണ അറിയിച്ച് ബുർജ് ഖലീഫയിൽ തെളിഞ്ഞ ത്രിവർണ പതാക

April 26, 2021

ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി വൻതോതിൽ കുതിച്ചുയരുന്നതിനിടയിൽ, രാജ്യത്തിന് പിന്തുണ അറിയിക്കുകയാണ് യുഎഇ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും അബുദാബിയിലെ അഡ്‌നോക് ആസ്ഥാനവും ഇന്ത്യൻ പതാകയും “സ്റ്റേ സ്ട്രോംഗ് ഇന്ത്യ” എന്ന സന്ദേശവും പങ്കുവെച്ചു.

“കൊവിഡിനെതിരായ ഭീകരമായ യുദ്ധത്തിൽ ഇന്ത്യ പോരാടുമ്പോൾ, സുഹൃത്ത് രാജ്യമായ യു‌എഇ ആശംസകൾ അറിയിക്കുന്നു. പിന്തുണ പ്രകടിപ്പിക്കാൻ ദുബായിലെ ബുർജ് ഖലീഫ അണിനിരക്കുന്നു,” യു‌എഇയിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കുറിക്കുന്നു.

Read More: ഡൽഹിയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാൻ മുൻകൈയെടുത്ത് നടി സുസ്മിത സെൻ- കൈയടിച്ച് സിനിമാലോകം

അതേസമയം, ഇന്ത്യയിൽ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതൽ 10 ദിവസത്തേക്ക് യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു. 28 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Story highlights-  UAE Buildings Light Up With Tricolour In Support Amid Covid Surge