ജാനകിക്കും നവീനുമൊപ്പം മെഡിക്കൽ യൂണിഫോമിൽ ചുവടുവെച്ച് സുഹൃത്തുക്കൾ- വിഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് തൃശൂർ മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥികളായ ജാനകിയും നവീനും റാസ്പുടിൻ ഗാനത്തിന് ചുവടുവെച്ചതാണ്. പഠനത്തിനിടയിൽ വീണുകിട്ടിയ സമയത്ത് ആശുപത്രി വരാന്തയിലും മറ്റുമായി മെഡിക്കൽ യൂണിഫോമിൽ ഇവർ നൃത്തം ചെയ്തത് വളരെ വേഗത്തിൽ വൈറാലായി മാറി. സമൂഹമാധ്യമങ്ങളിലും ടെലിവിഷനിലുമെല്ലാം ജാനകിയും നവീനും നിറസാന്നിധ്യമായി.

അഭിമുഖങ്ങളിൽ കോളേജിൽ ഒരു ഡാൻസ് ഗ്രൂപ്പ് തന്നെയുണ്ട് എന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ, വൈറൽ നർത്തകർക്കൊപ്പം മറ്റു ഡോക്ടർ നർത്തകരും ചുവടുവയ്ക്കുകയാണ്. റാസ്പുടിൻ ഗാനത്തിന് തന്നെയാണ് ഇരുവരും ചുവടുവയ്ക്കുന്നത്.

Read More: 30 സെക്കന്റ് കൊണ്ട് വൈറലായ ‘കുട്ടി ഡോക്ടര്‍മാര്‍’; ദാ, ഇവിടെയുണ്ട് ആ ഹിറ്റ് നര്‍ത്തകര്‍

വെറുക്കാനാണ് ഉദ്ധേശമെങ്കിൽ ചെറുക്കാനാണ് തീരുമാനം എന്ന തലക്കെട്ടിനൊപ്പമാണ് മെഡിക്കൽ വിദ്യാർത്ഥികൾ തൃശൂർ മെഡിക്കൽ കോളേജ് യൂണിയൻ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ജാനകി. നവീന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും. വയനാട് സ്വദേശിയാണ് നവീന്‍. തിരുവനന്തപുരം സ്വദേശിയാണ് ജാനകി.ഇരുവർക്കും അഭിനന്ദനവുമായി നിരവധിപേർ രംഗത്ത് വന്നിരുന്നു.

Story highlights- viral dancers naveen and janaki dancing with friends