ഐപിഎല്ലിൽ ഇന്ന് ചെന്നൈ- ഡൽഹി പോരാട്ടം
ഐപി എല്ലിൽ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുന്നത് ഡൽഹി ക്യാപിറ്റൽസാണ്. രാത്രി 7.30 ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം. ഡൽഹിയെ നയിക്കാൻ പുതിയ നായകനായ ഋഷഭ് പന്താണ് ഇറങ്ങുന്നത്. ചെന്നൈ നായകനായ എം എസ് ധോണിക്കൊപ്പം ഡൽഹിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്.
പോയ സീസണിൽ പ്ലേ ഓഫിൽ ചെന്നൈ പുറത്തായിരുന്നു. ഏഴാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. നിലവിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹിയെ നേരിടുമ്പോൾ ചെന്നൈക്ക് പ്രതീക്ഷയും ഏറെയാണ്. കാരണം ഇരുടീമുകളും ഏറ്റുമുട്ടിയ അവസാന അഞ്ചു മാസരങ്ങളിൽ മൂന്നെണ്ണത്തിലും ചെന്നൈ ആയിരുന്നു വിജയം കണ്ടത്. എങ്കിലും ഡൽഹിക്ക് മുൻതൂക്കമുണ്ട്.
Read More: അലുവ പോലെ ഒരു ‘സ്വീറ്റ് സിനിമ’യുമായി ഇന്ദ്രജിത്തും വിജയ് ബാബുവും
അതേസമയം ഈ വര്‍ഷത്തെ ഐപിഎല്‍ ആറ് വേദികളിലായാണ് നടക്കുക. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ പത്ത് മത്സരങ്ങള്‍ വീതവും അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ എട്ട് മത്സരങ്ങള്‍ വീതവും നടക്കും. മെയ് 30-നാണ് ഫൈനല്‍ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മേദി സ്റ്റേഡിയത്തില്‍ വെച്ചായിരിയ്ക്കും ഫൈനല്‍. അതേസമയം ടൂര്‍ണമെന്റിന്റെ ആദ്യ ഘടത്തില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിയ്ക്കില്ല.
VIVO IPL 2021