കുടുംബം പുലര്‍ത്താന്‍ റോഡരികില്‍ സോക്സ് വില്‍ക്കുന്ന പത്ത് വയസ്സുകാരന്റെ വിഡിയോ വൈറലായി; ഒടുവില്‍ സഹായമെത്തി
അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയുണ്ട്. കുടുംബം പുലര്‍ത്താന്‍ വഴിയോരങ്ങളില്‍ സോക്സ് വില്‍ക്കുന്ന ഒരു പത്തു വയസ്സുകാരന്റെ വിഡിയോ. നിരവധിപ്പേര്‍ ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ലുധിയാനയില്‍ നിന്നും പ്രത്യക്ഷപ്പെട്ട വിഡിയോ വൈറലായതോടെ ബാലനും കുടുംബത്തിനും സഹായമെത്തിയിരിക്കുകയാണ്.
വന്‍ഷ് സിങ് എന്നാണ് ഈ പത്തുവയസ്സുകാരന്റെ പേര്. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങിയതാണ് കുടുംബം. അച്ഛന് സോപ്പുവില്പ്പനക്കാരനാണ്. എന്നാല്‍ സാമ്പത്തീകമായി ഏറെ പരാധീനതകള്‍ അനുഭവിക്കുന്നതിനാലാണ് പത്തുവയസ്സുകാരനും സോക്സ് വില്ക്കാന് റോഡിലേക്ക് ഇറങ്ങിയത്. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രണ്ട് ലക്ഷം രൂപ അടിയന്തിര സഹായമായി ഈ കുടുംബത്തിന് നല്കി. വിഡിയോകോള്‍ ചെയ്ത് വന്‍ഷ് സിങ്ങിനോട് മുഖ്യമന്ത്രി സംസാരിക്കുകയും ചെയ്തു.
വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ രണ്ടാം ക്ലാസില്‍ വെച്ച് വന്‍ഷ് സിങ്ങിന് പഠനം നിര്‍ത്തേണ്ടി വന്നു. എന്നാല്‍ മുഖ്യമന്ത്രി വിഡിയോകോളില്‍ സംസാരിച്ചപ്പോള്‍ പഠിച്ച അതേ സ്കൂളില്‍ പഠനം തുടരാനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. നല്ലതുപോലെ പഠിച്ച് ഭാവിയില്‍ മിടുക്കനായി മാറണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബാലനോട് പറഞ്ഞു.
Spoke on phone to young Vansh Singh, aged 10, a Class II dropout who’s video I saw selling socks at traffic crossing in Ludhiana. Have asked the DC to ensure he rejoins his school. Also announced an immediate financial assistance of Rs 2 lakhs to his family. pic.twitter.com/pnTdnftCDo
— Capt.Amarinder Singh (@capt_amarinder) May 8, 2021
Story highlights: 10-year-old Boy Sells Socks On Streets To Support Family, CM Offers Aid