ഐ.ക്യൂ സ്‌കോറിൽ ഐൻസ്റ്റീനൊപ്പമെത്താൻ വെറും 18 പോയിന്റ് മാത്രം; അത്ഭുതപ്പെടുത്തി നാല് വയസുകാരി

May 28, 2021
dayal

ബുദ്ധിശക്തികൊണ്ടും ഓർമ്മശക്തികൊണ്ടും മുതിർന്നവരെപ്പോലും അമ്പരപ്പെടുത്തുന്ന നിരവധി കുട്ടികളെ നാം കാണാറുണ്ട്. ഇത്തരത്തിലുള്ള നിരവധി കുട്ടി പ്രതിഭകളെ സോഷ്യൽ മീഡിയയും ഇതിനോടകം പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബുദ്ധിശക്തികൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഒരു നാലു വയസുകാരി.

ദയാൽ കൗർ എന്ന നാലുവയസുകാരിയുടെ ഐ. ക്യൂ ലെവൽ 142 ആണ്. ലോകപ്രശസ്തനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ ഐ. ക്യൂ 160 ആയിരുന്നു. അതായത് ഇരുവരും തമ്മിൽ 18 പോയിന്റിന്റെ വ്യത്യാസം മാത്രം…

Read also:ചിലവ് കുറഞ്ഞ സീവേജ് പൈപ്പുകൾക്കൊണ്ട് വീട് ഒരുക്കാം; 23 കാരിയുടെ ആശയത്തിന് ആവശ്യക്കാരേറെ…

ഇന്ത്യൻ വംശജയായ ദയാൽ മാതാപിതാക്കളുമൊത്ത് യു കെയിലാണ് താമസം. ജനിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ദയാൽ പഠിച്ചു. രണ്ട് വയസ് ആയപ്പോഴേക്കും സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളുടെയും പേരുകളും ഈ കൊച്ചുമിടുക്കി മനഃപാഠമാക്കി.

അസാമാന്യ ബുദ്ധിശക്തി കാഴ്ചവെക്കാറുള്ള ഈ കൊച്ചുമിടുക്കിയുടെ ഐ. ക്യൂ ലെവൽ അടുത്തിടെയാണ് പരിശോധിച്ചത്. ഇതോടെ ഉയർന്ന ഐ ക്യൂ ലെവൽ ഉള്ള കുട്ടികളുടെ ഗ്രൂപ്പായ എലൈറ്റ് മെൻസ മെമ്പർഷിപ്പ് ക്ലബ്ബ് ഓഫ് ചിൽഡ്രൻ യു. കെയിലും ദയാലിന് അംഗത്വം ലഭിച്ചു.

Story Highlights:4-Year-Old girl Has IQ Score Just 18 Points Less Than Albert Einstein