കൊവിഡ് രോഗബാധിതര്‍ എന്തെല്ലാമാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്; കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്ന 5 കാര്യങ്ങള്‍
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. വര്‍ധിച്ചുവരികയാണ് ദിനംപ്രതി രോഗബാധിതരുടെ എണ്ണവും. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചെങ്കില്‍ മാത്രമേ ഈ മഹാമാരിയില്‍ നിന്നും നമുക്ക് മുക്തി നേടാന്‍ സാധിക്കൂ. കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ വീട്ടില്‍ തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡ് രോഗം ബാധിച്ചാല്‍ ഭക്ഷണക്രമത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം, നല്ല ഉറക്കം, കൃത്യമായ വിശ്രമം, ആരോഗ്യസ്ഥിതിയുടെ നിരീക്ഷണം എന്നിവയെല്ലാം കൃത്യതയോടെ കൊവിഡ് രോഗികള്‍ ഉറപ്പാക്കണം. കൊവിഡ് രോഗബാധിതര്‍ കഴിക്കേണ്ടതായ ഭക്ഷണത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. അഞ്ച് ഡയറ്റ് ടിപ്സാണ് പരിചയപ്പെടുത്തുന്നത്.
Read more: വീടിനടുത്തുള്ള കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങള്‍ വാട്സ്ആപ്പിലൂടേയും അറിയാം
ഒന്ന്- ദിവസവും രാവിലെ കുതിര്‍ത്ത ബദാമും ഉണക്കമുന്തിരിയും കഴിക്കുക. പ്രോട്ടീന്‍, അയണ്‍ എന്നിവ ഉറപ്പുവരുത്താന്‍ ഇവ സഹായിക്കുന്നു.
രണ്ട്- പ്രഭാതഭക്ഷണത്തിന് റാഗി ദോശ അല്ലെങ്കില്‍ ഓട്ട്മീല്‍ കഴിക്കുക
മൂന്ന്- ശര്‍ക്കര, നെയ്യ് എന്നിവയും കൊവിഡ് രോഗികള്‍ക്ക് കഴിക്കാം. ഉച്ചഭക്ഷണത്തിന് ശേഷമോ അല്ലെങ്കില്‍ ചപ്പാത്തിക്ക് ഒപ്പമോ ഇവ കഴിക്കാവുന്നതാണ്.
നാല്- പോഷകങ്ങള്‍ അടങ്ങിയ കിച്ചഡിയാണ് അത്താഴത്തിന് നല്ലത്. റൈസ്, പരിപ്പ്, പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് കഴിക്കാം. നല്ല ഉറക്കം കിട്ടാനും ഇത് സഹായിക്കുന്നു.
അഞ്ച്- കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക. ശരീരത്തില്‍ എപ്പോഴും ആവശ്യത്തിനുള്ള ജലാംശം ഉറപ്പുവരുത്തണം. നാരങ്ങാവെള്ളവും മോരുംവെള്ളവുമെല്ലാം കുടിക്കാവുന്നതാണ്.
Wondering what to eat while recovering from
— MyGovIndia (@mygovindia) May 8, 2021
Covid?
Check out this 5-Step Sample Meal Plan that will boost your #immunity and help you recover from post #Covid fatigue.
Thank you @RujutaDiwekar#IndiaFightsCorona#BoostImmunity@MoHFW_INDIA @MIB_India pic.twitter.com/GXiqlGE6aH
Story highlights: 5-Step Sample Meal Plan that will boost immunity