കൊവിഡ് പ്രതിസന്ധിയിൽ മുടങ്ങിയ ട്യൂഷൻ ക്ലാസിനെ കുറിച്ച് ഇനി ആശങ്ക വേണ്ട..

May 1, 2021

കൊവിഡ് പ്രതിസന്ധി കേരളത്തിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കുട്ടികളുടെ പഠനം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും ട്യൂഷൻ ക്ലാസുകൾക്ക് പോകാൻ സാഹചര്യമില്ല. എന്നാൽ, 90+ My Tuition App കൂടുതൽ അപ്ഡേഷനുകളുമായി സജീവമാകുമ്പോൾ ആശങ്കയുടെ ആവശ്യമേയില്ല. മാത്രമല്ല, സ്‌കൂളുകളിൽ ക്ലാസുകൾ ആരംഭിക്കും മുൻപ് തന്നെ 90+ My Tuition Appൽ ക്ലാസ് ആരംഭിച്ചു കഴിഞ്ഞു.

വിദ്യാർത്ഥികൾക്കായി അടുത്ത അക്കാദമിക് വർഷത്തിലേക്കുള്ള പാഠ്യ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 90+ My Tuition App ൽ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. അക്കാദമിക് സിലബസ് അനുസരിച്ച് വളരെ കൃത്യതയോടെയാണ് 90+ My Tuition Appൽ ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്.

മാത്രമല്ല, Mathematics, Biology, Physics, Chemistry എന്നീ വിഷയങ്ങൾക്ക് പുറമേ പുതിയ അപ്ഡേഷനിൽ Hindi,Geography,History ,English തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ അക്കാദമിക് വർഷത്തിലേക്കുള്ള തയ്യാറെടുപ്പ് വിദ്യാർത്ഥികൾക്ക് ഇപ്പോൾത്തന്നെ ആരംഭിക്കാം.

90+ My Tuition Appന്റെ ഡിജിറ്റൽ ക്ലാസുകൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി സിലബസിന്റെയും പാഠപുസ്തകത്തിന്റെയും ഉള്ളടക്കം അടിസ്ഥാനമാക്കി ആനിമേറ്റു ചെയ്‌ത വിഡിയോ ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ ഒരു തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലെന്നതുകൊണ്ട് സാധാരണ ട്യൂഷൻ ഫീസിനേക്കാൾ ചിലവും കുറവാണ്. യുപി ക്ലാസുകളിലെ കുട്ടികൾക്ക് 4000 രൂപയും, ഹൈ സ്കൂൾ കുട്ടികൾക്ക് 5000 രൂപയും, ഹയർ സെക്കൻഡറി കുട്ടികൾക്ക് 8000 രൂപയുമാണ് 1 വർഷത്തിലേക്ക് ഈടാക്കുന്നത്.

5-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സിനിമ കാണുന്ന ലാഘവത്തോടെ പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കാം എന്നതാണ് 90+ My Tuition Appന്റെ ഏറ്റവും വലിയ പ്രത്യേകത.

Story highlights- 90+ My Tuition app new academic year classes