90+ My Tuition App ഉള്ളപ്പോൾ കൊവിഡ് രണ്ടാം തരംഗത്തിൽ പഠനം മുടങ്ങുമെന്ന പേടി വേണ്ട
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വീണ്ടും പല മേഖലയും പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. കേരളത്തിൽ വീണ്ടും ലോക്ക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ വീണ്ടും ആശങ്കയിലാണ്. ട്യൂഷനും പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ മാതാപിതാക്കൾക്കും കുട്ടികളുടെ ഭാവിയിൽ ഉത്കണ്ഠയുണ്ട്. എന്നാൽ, കുട്ടികളുടെ പഠനത്തിന് യാതൊരു തടസവും സൃഷ്ടിക്കാതെ കൃത്യമായ അപ്ഡേഷനുകളുമായി90+ My Tuition App സജീവമാണ്.
90+ My Tuition App ൽ വിദ്യാർത്ഥികൾക്ക് വേണ്ടി അടുത്ത അക്കാദമിക് വർഷത്തിലേക്കുള്ള പാഠ്യ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. പൂർണ്ണമായും ഒരു ട്യൂഷൻ അസിസ്റ്റന്റ് ആയാണ് 90+ My Tuition App വിദ്യാർത്ഥികൾക്ക് മുമ്പിൽ എത്തിയിരിക്കുന്നത്. കുട്ടികൾക്ക് അവരുടെ അക്കാദമിക് സിലബസ് പാഠഭാഗത്തിലേതുപോലെ വളരെ കൃത്യമായിട്ടാണ് 90+ My Tuition Appൽ ഒരുക്കിയിരിക്കുന്നത്.
പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് 90+ My Tuition App ന്റെ മറ്റൊരു സവിശേഷത. ഓരോ വിഷയങ്ങളിലെയും വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വീഡിയോ ക്വാളിറ്റിയില്‍ 90+ My Tuition App ല്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതും ഈ ആപ്പിന്റെ പ്രത്യേകതയാണ്. എങ്ങനെയാണ് അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള വീഡിയോകള്‍ 90+ My Tuition App ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ സൗജന്യമായി കാണാം.
Mathematics, Biology, Physics, Chemistry എന്നീ വിഷയങ്ങളാണ് മുൻപ് 90+ My Tuition Appൽ ലഭ്യമായിക്കൊണ്ടിരുന്നത്. എന്നാൽ പുതിയ അപ്ഡേഷനിൽ Social Science,English,Hindi തുടങ്ങിയ വിഷയങ്ങളും ഉൾകൊള്ളിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതൽ വിപുലമായി തന്നെ പഠനത്തിൽ ശ്രദ്ധ വിദ്യാർത്ഥികൾക്ക് ശ്രദ്ധ ചെലുത്താം.
Story highlights- 90+ My Tuition app new updates