‘അശ്രാന്ത പരിശ്രമത്തിനും അചഞ്ചലമായ ആത്മധൈര്യത്തിനും അഭിവാദ്യം’- നഴ്‌സസ് ദിനത്തിൽ അഭിഷേക് ബച്ചൻ

May 12, 2021

ആതുരസേവന രംഗത്തെ മാലാഖമാർക്ക് ആദരവർപ്പിച്ച് നിരവധി സിനിമാതാരങ്ങളാണ് രംഗത്തെത്തുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെ കരുതലോടെ കാവലുണ്ട് നഴ്‌സുമാർ. ഇപ്പോഴിതാ, നടൻ അഭിഷേക് ബച്ചനും ഹൃദ്യമായൊരു കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

‘ദീർഘനേരം ജോലി ചെയ്യുന്നതിനും രോഗികളെ സംരക്ഷിക്കാനായി സ്വന്തം ജീവൻ പണയപ്പെടുത്തുന്നതിനും ഉപരിയായി മനുഷ്യത്വത്തിന്‌ പ്രാധാന്യം നൽകുന്നവരാണ് നഴ്‌സുമാർ. ഈ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ കൊവിഡ്-19നെ നേരിടാനുള്ള അവരുടെ അശ്രാന്ത പരിശ്രമത്തിനും അവരുടെ അചഞ്ചലമായ ആത്മധൈര്യത്തിനും ഞാൻ അഭിവാദ്യം അർപ്പിക്കുന്നു. നിങ്ങളോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കും’- അഭിഷേക് ബച്ചന്റെ വാക്കുകൾ.

Read More: ‘രാമന്റെ ഏദൻതോട്ട’ത്തിന് നാലുവയസ്; മാലിനി ഓർമ്മകളിൽ അനു സിതാര- വിഡിയോ

പ്രതിസന്ധി ഘട്ടത്തിൽ പരസ്പരം താങ്ങാകുന്ന ബോളിവുഡ് താരങ്ങളിൽ ശ്രദ്ധേയനാണ് അഭിഷേക് ബച്ചൻ. അടുത്തിടെ അഭിഷേക് ബച്ചനും ശ്വേതാ ബച്ചനും ഒപ്പം കൊവിഡ് പ്രതിസന്ധികളിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അമിതാഭ് ബച്ചൻ പങ്കുവെച്ചിരുന്നു.

Story highlights- Abhishek Bachchan salutes nurses