കൊവിഡ് കാലത്ത് ആംബുലൻസ് ഡ്രൈവറായി നടൻ- കൈയടിയോടെ സിനിമാലോകം
കൊവിഡ് പ്രതിസന്ധിയിൽ എങ്ങനെയൊക്കെ താങ്ങായി നില്ക്കാൻ സാധിക്കുമെന്ന ചിന്തയിലാണ് പലരും. ഇപ്പോൾ രാജ്യം അനുഭവിക്കുന്ന ഓക്സിജൻ ക്ഷാമത്തിൽ സഹായമെത്തിച്ചും, സാധാരണക്കാർക്ക് ഭക്ഷണമെത്തിച്ചുമെല്ലാം സിനിമാതാരങ്ങളും സജീവമാണ്. എന്നാൽ, കന്നഡ നടൻ അർജുൻ ഗൗഡ നേരിട്ട് ഇറങ്ങി പ്രവർത്തിക്കുകയാണ്. രാജ്യത്തൊട്ടാകെയുള്ള കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആംബുലൻസ് ഡ്രൈവറായി സേവനം അനുഷ്ഠിക്കുകയാണ് താരം.
ബെംഗളൂരുവിലാണ് അർജുൻ ഗൗഡയുടെ ആംബുലൻസ് സൗകര്യം ലഭ്യമാകുന്നത്. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെയും അസുഖം മൂർച്ഛിക്കുന്നവരെയുമെല്ലാം പ്രതിഫലം വാങ്ങാതെ സഹായമെത്തിക്കുകയാണ് നടൻ. ആവശ്യമായ എല്ലാ മുൻകരുതലുകളും പരിശീലനവും എടുത്തിട്ടാണ് അർജുൻ ഗൗഡ ആംബുലൻസ് ഡ്രൈവറായി എത്തിയത്.
Read More: ‘മഴ വന്നാൽ വീട്ടിൽ പോടാ..’- കുഞ്ഞ് മിയയുടെ പാട്ട് സൈബറിടങ്ങളിൽ ഹിറ്റ്- വിഡിയോ
‘കർണാടകയിലെ ജനങ്ങളെ സേവിക്കാനും അവർക്കുവേണ്ടി പ്രവർത്തിക്കാനുമുള്ള പ്രതിബദ്ധതയും ബഹുമാനവുമാണ്’ ഈ തീരുമാനത്തിന് പിന്നിലെന്ന് നടൻ പറയുന്നു. അർജുൻ ഗൗഡയെ കൂടാതെ, പ്രിയങ്ക ചോപ്ര, സോനു സൂദ്, ജോൺ എബ്രഹാം, എസ്എസ് രാജമൗലി, തപ്സി പന്നു തുടങ്ങിയ താരങ്ങൾ വിവിധ പ്രവർത്തനങ്ങളുമായി സജീവമാണ്.
Story highlights- Actor Arjun Gowda Becomes An Ambulance Driver