രസികന്‍ ഇംഗ്ലീഷുമായി ഇന്ദുമതി വീണ്ടും; ഒപ്പം മകളും സായികുമാറും: വൈറല്‍ക്കാഴ്ച

May 24, 2021
Actress Bindu Panicker recreates the scene from Sreekrishnapurathe Nakshathrathilakkam

കാലമെത്ര കഴിഞ്ഞാലും ചില സിനിമകളും കഥാപാത്രങ്ങളുമൊക്കെ മനസ്സില്‍ തങ്ങി നില്‍ക്കാറുണ്ട്. അത്തരത്തിലൊന്നാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം എന്ന സിനിമയും ചിത്രത്തിലെ ഇന്ദുമതി എന്ന കഥാപാത്രവും. മലയാളികളുടെ പ്രിയതാരം ബിന്ദു പണിക്കരാണ് ഇന്ദുമതിയായെത്തി ഗംഭീര പ്രകടനം കാഴ്ചവെച്ചത്.

ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഇന്ദുമതി. സിനിമയിലെ ചില രംഗങ്ങള്‍ ഗംഭീരമായി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ബിന്ദു പണിക്കര്‍. ഒപ്പം മകളും ഭര്‍ത്താവ് സായികുമാറും ഉണ്ട്. ബിന്ദു പണിക്കരുടെ മകള്‍ കല്യാണിക്കൊപ്പമുള്ള ടിക് ടോക് വിഡിയോകള്‍ മുമ്പും ശ്രദ്ധേയമായിട്ടുണ്ട് സമൂഹമാധ്യമങ്ങളില്‍. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കുവെച്ച പുതിയ വിഡിയോയെ പ്രശംസിക്കുന്നവരും ഏറെയാണ്. ഇന്ദുമതിയുടെ രസകരമായ ഇംഗ്ലീഷാണ് വിഡിയോയിലെ പ്രധാന ആകര്‍ഷണം.

അതേസമയം 1998-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം. രാജസേനനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. നഗ്മ, കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കെപിഎസി ലളിത, കലാരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Story highlights: Actress Bindu Panicker recreates the scene from Sreekrishnapurathe Nakshathrathilakkam