ധനുഷിന്റെ ആടുകളത്തിൽ നായികയാകേണ്ടിയിരുന്നത് തൃഷ- ശ്രദ്ധനേടി ചിത്രങ്ങൾ

വെട്രിമാരന്റെ സംവിധാനത്തിൽ ധനുഷ് നായകനായ സൂപ്പർഹിറ്റ് ചിത്രമാണ് ആടുകളം. വെട്രിമാരൻ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തിന് അൻപത്തിയെട്ടാമത്‌ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ആറു പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. മികച്ച സംവിധായകൻ, തിരക്കഥ, നടൻ എന്നിങ്ങനെ നീളുന്നു പുരസ്‌കാര പട്ടിക. ചിത്രത്തിൽ നായികയായി എത്തിയത് തപ്‌സി പന്നു ആയിരുന്നു. തപ്‌സി ശ്രദ്ധേയയാത്‌ ഈ ചിത്രത്തിലൂടെയാണ്. അതേസമയം, സിനിമയിൽ ആദ്യം വേഷമിടേണ്ടിയിരുന്നത് നടി തൃഷയായിരുന്നു. സിനിമയ്ക്കായി ഏതാനും രംഗങ്ങളിൽ തൃഷ വേഷമിട്ടിരുന്നു. ഇപ്പോൾ ആ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ചിത്രത്തിൽ തപ്‌സി ഐറീൻ എന്ന കഥാപത്രമായാണ് വേഷമിട്ടത്. എന്നാൽ തപ്സിക്കും തൃഷയ്ക്കും മുൻപ് ശ്രിയ ശരൺ ആയിരുന്നു സിനിമയിൽ അഭിനയിക്കാൻ ഒപ്പുവെച്ചത്. 2008ൽ ആടുകളത്തിൽ അഭിനയിക്കാൻ കരാർ ഒപ്പുവെച്ചുവെങ്കിലും മറ്റുചിത്രങ്ങളുമായുള്ള ഡേറ്റ് പ്രശ്നങ്ങൾ കാരണം ശ്രിയയ്ക്ക് ആടുകളം ഉപേക്ഷിക്കേണ്ടി വന്നു.

Read More: ‘ബാറ്റ് പൊട്ടിയപ്പോള്‍ കൗതുകത്തിന് തുടങ്ങിയതാണ് സ്റ്റംപ് ഉപയോഗിച്ചുള്ള ബാറ്റിങ്: ദാ, ഇവിടെയുണ്ട് കായികലോകത്തെ വിസ്മയിപ്പിച്ച ആ ‘കുട്ടിക്രിക്കറ്റര്‍’

അതിനുശേഷം തൃഷയാണ് ആ വേഷത്തിൽ എത്തിയത്. 2009ൽ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ നായികയായി തൃഷ എത്തി. ഏതാനും സീനുകളും നടി അഭിനയിച്ചിരുന്നു. എന്നാൽ, സംവിധായകൻ ഗൗതം മേനോന്റെ ‘വിവിണ്ണൈത്താണ്ടി വരുവായാ..’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വന്നതോടെ തൃഷയ്ക്കും ആടുകളത്തിൽ നിന്നും പിന്മാറേണ്ടി വന്നു. ഇപ്പോൾ ചിത്രങ്ങളിൽ ശ്രദ്ധ നേടുന്നത് ഐറിനായി ധനുഷിനൊപ്പം വേഷമിട്ട തൃഷയുടെ ചിത്രങ്ങളാണ്.

Story highlights- actress Trisha, who was initially supposed to play in aadukalam