കൊവിഡ് പ്രതിസന്ധിയിൽ കൈത്തങ്ങാകാൻ ഐശ്വര്യ രാജേഷ്
കൊവിഡിന്റെ രണ്ടാം തരംഗം വളരെയധികം പ്രതിസന്ധികളാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണും നിലവിൽവന്നു. തമിഴ്‌നാട്ടിലും സ്ഥിതി അതീവ ഗുരുതരമാണ്. പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാരിനെ സഹായിക്കുന്നതിനായി നിരവധി സിനിമാതാരങ്ങൾ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് പണം സംഭാവന ചെയ്യാൻ മുന്നോട്ട് വന്നിട്ടുണ്ട്.
ഇപ്പോഴിതാ, നടി ഐശ്വര്യ രാജേഷ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നൽകി. കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സംസ്ഥാന സർക്കാരിനെ സഹായിക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ ഐശ്വര്യ രാജേഷ് സംഭാവന ചെയ്തു. എല്ലാ ഷൂട്ടിംഗും റദ്ദാക്കപ്പെട്ടതുകൊണ്ട് ഫെഫ്‍സി യൂണിയന് ഒരു ലക്ഷം രൂപയും സംഭാവന ചെയ്തു.
Read More: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു; ആശ്വാസം
മുൻപ്, രജനീകാന്ത്, അജിത്, സൂര്യ, കാർത്തി, ശിവകുമാർ, ജയം രവി, ഉദയനിധി സ്റ്റാലിൻ, ശിവകാർത്തികേയൻ, ശങ്കർ, വെട്രി മാരൻ, എ ആർ മുരുകദോസ് തുടങ്ങിയ സിനിമാപ്രവർത്തകർ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം സംഭാവന ചെയ്തിരുന്നു.
Story highlights- Aishwarya Rajesh contributes Rs1 lakh to CM Public Relief fund