45 വയസിന് മുകളിലുള്ള തന്റെ സ്റ്റാഫുകള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കി അല്ലു അര്‍ജുന്‍
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന വാക്‌സിന്‍ വിതരണം. 45 വയസിന് മുകളിലുള്ള തന്റെ സ്റ്റാഫുകള്‍ക്ക് എല്ലാം കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ഉറപ്പ് വരുത്തിയിരിക്കുകയാണ് നടന്‍ അല്ലു അര്‍ജുന്‍. താരം തന്നെ മുന്‍കയ്യെടുത്താണ് ഇതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്.
തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഷ്പ. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.
തെലുങ്കിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ഫഹദ് ഫാസിലും ചിത്രത്തില്‍ കഥാപാത്രമായെത്തുന്നുണ്ട്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
Story highlights: Allu Arjun gets staff above 45 and their families vaccinated for COVID