കൊവിഡ് മുക്തനായി കുട്ടികളെ കണ്ട നിമിഷം- വിഡിയോ പങ്കുവെച്ച് അല്ലു അർജുൻ
കൊവിഡ് ബാധിച്ച് 15 ദിവസത്തിലേറെയായി ഹോം ഐസൊലേഷനിൽ കഴിഞ്ഞ നടൻ അല്ലു അർജുൻ രോഗമുക്തനായി. ആരാധകരുടെ പ്രാർത്ഥനകൾക്കു നന്ദി പറഞ്ഞുകൊണ്ടാണ് രോഗം ഭേദമായതായി താരം അറിയിച്ചത്. ഈ ലോക്ക്ഡൗൺ കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരാധകരോട് വീടുകളിൽ തന്നെ കഴിയാനും നടൻ പറയുന്നു. അതേസമയം, 15 ദിവസങ്ങൾക്ക് ശേഷം കുട്ടികളെയും കുടുംബാംഗങ്ങളെയും കാണുന്ന വിഡിയോ പങ്കുവയ്ക്കുകയാണ് അല്ലു അർജുൻ.
‘പതിനഞ്ചു ദിവസങ്ങൾക്ക് ശേഷം രോഗമുക്തനായി കുടുംബാംഗങ്ങളെ കാണുന്നു. കുട്ടികളെയാണ് ഏറെ മിസ് ചെയ്‌തത്’ എന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് അല്ലു അർജുൻ കുറിക്കുന്നു. മക്കളെ കാണുന്നതും ആലിംഗനം ചെയ്യുന്നതുമൊക്കെയാണ് വിഡിയോയിൽ പകർത്തിയിരിക്കുന്നത്.
Read More: റിലീസിനൊരുങ്ങി ദി ഫാമിലിമാൻ സീസൺ 2
Meeting family after testing negative and 15 days of quarantine. Missed the kids soo much 🖤 pic.twitter.com/ubrBGI2mER
— Allu Arjun (@alluarjun) May 12, 2021
അതേസമയം, ഏപ്രിൽ 28നാണ് അല്ലു അർജുൻ പോസിറ്റീവായത്. ജൂബിലി ഹിൽസിലെ വീട്ടിലാണ് താരം ക്വാറന്റീൻ കാലം ചിലവഴിച്ചത്. നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് നടൻ പറയുന്നു. അല്ലു അർജുൻ നായകനാകുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ഒരുക്കുന്ന ഒരുക്കുന്ന പുഷ്പ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രത്തിൽ അല്ലു അർജുനൊപ്പം നായികയായി അഭിനയിക്കുന്നത് രശ്‌മിക മന്ദാനയാണ്. കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ റെഡ് സാൻഡേഴ്‌സ് ഒരുക്കുന്ന ഈ ചിത്രത്തിൽ ധനഞ്ജയ്, ജഗപതി ബാബു, പ്രകാശ് രാജ്, ഹരീഷ് ഉത്തമാൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്നു. മാത്രമല്ല, നടൻ ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.
Story highlights- Allu Arjun tests negative for COVID-19