ഇന്ത്യൻ പ്രേക്ഷകരോട് വലിയ സ്നേഹം, ഇന്ത്യയിലേക്ക് വരാനും ആഗ്രഹം: അൽവാരോ മോർട്ടെ

May 19, 2021
alvaro morte

വെബ് സീരീസ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുകയാണ് സ്പാനിഷ് വെബ് സീരീസ് മണി ഹെയ്‌സ്റ്റ് അഞ്ചാം സീസണുവേണ്ടി.. നൈലോബിയുടെ മരണം സൃഷ്ടിച്ച വേദനയും, പൊലീസ് ഓഫീസറുടെ മുന്നിലെ പ്രൊഫസറുടെ ഓരോ നീക്കങ്ങളുമടക്കം പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. അതിൽ ഏറ്റവും ശ്രദ്ധനേടിയ കഥാപാത്രം പ്രൊഫസറായി വേഷമിട്ട അൽവാരോ മോർട്ടെയാണ്.

ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ആരാധകരെ നേടിയെടുത്ത താരം ഷോയുടെ അവസാന സീസൺ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം പങ്കുവെച്ച കുറിപ്പും സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ വൈകാരികമായാണ് താരം കുറിപ്പ് പങ്കുവെച്ചത്. ഇപ്പോഴിതാ ‘തന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത ഇന്ത്യൻ പ്രേക്ഷകർക്കും നന്ദി’ അറിയിക്കുകയാണ് അൽവാരോ മോർട്ടെ. ഇന്ത്യയിൽ നിന്നും തനിക്ക് നിരവധിപ്പേർ സന്ദേശങ്ങൾ അയക്കുന്നുവെന്നും ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നു എന്നുമാണ് അൽവാരോ മോർട്ടെ സോഷ്യൽ ഇടങ്ങളിലൂടെ പങ്കുവെച്ചത്.

Read also:‘തേപ്പു കഥകള്‍ക്കുമപ്പുറമുള്ള സ്ത്രീ സാന്നിധ്യം മനസ്സിലാക്കാന്‍ കഴിയാതെ പോയവരോട് പറയാനുള്ളത്; ഓപ്പറേഷന്‍ ജാവയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് വേറിട്ട കുറിപ്പ്

അതേസമയം, അഞ്ചാം ഭാഗത്തോടെ ‘മണി ഹെയ്‌സ്റ്റ് അവസാനിക്കുകയാണ്. ഒരുവർഷത്തിനു ശേഷമാണ് അഞ്ചാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. അലക്സ് പീനയാണ് സീരിസിന്റെ സംവിധായകൻ. ഇറ്റ്സിയാർ ഇറ്റുവോ, എസ്ഥർ അസെബോ, നജ്വ നിമ്രി തുടങ്ങിയവരും സീരിസിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Story Highlights: alvaro morte would like to visit india