‘വിക്രം’ സിനിമയിൽ ഫഹദ് ഫാസിലിനൊപ്പം ആന്റണി വർഗീസും

May 19, 2021

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനാകുന്ന ചിത്രമാണ് വിക്രം. പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽ ഹാസൻ പോലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ, നടൻ ആന്റണി വർഗീസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിനായി ചർച്ചകൾ നടത്തിവരികയാണ്.

കൊവിഡ് പ്രതിസന്ധികൾക്ക് ഒരു ശമനമുണ്ടാകുന്നതോടെ ‘വിക്രം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം. അതിനിടയിലാണ് സിനിമയിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എത്തുന്നത്. മുൻപ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിലൂടെ തമിഴകത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ആന്റണി വർഗീസ് ഒരുങ്ങിയിരുന്നെങ്കിലും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് കാരണം പിന്മാറേണ്ടി വന്നു. ഇപ്പോൾ വിക്രം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറയ്ക്കുമെന്നാണ് റീപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More: വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് നയൻതാരയും വിഘ്‌നേഷും

ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ‘വിക്രം’. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറായി ചിത്രീകരിക്കപ്പെടുന്നസിനിമ ഒരൊറ്റ ഷെഡ്യൂളിൽ തീർക്കാനാണ് പദ്ധതി. അതേസമയം, നടൻ വിജയ് സേതുപതി ‘വിക്രം’ എന്ന ചിത്രത്തിൽ വില്ലനായി എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Story highlights- Antony Varghese in Kamal Haasan’s Vikram