‘രാമന്റെ ഏദൻതോട്ട’ത്തിന് നാലുവയസ്; മാലിനി ഓർമ്മകളിൽ അനു സിതാര- വിഡിയോ
അനു സിതാരയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായ ചിത്രമാണ് രാമന്റെ ഏദൻതോട്ടം. നർത്തകിയും കുടുംബിനിയുമായ മാലിനിയുടെയും രാമന്റെയും സൗഹൃദത്തിന്റെ കഥ പ്രകൃതിയുടെ പശ്ചാത്തലത്തിൽ പറഞ്ഞ ചിത്രമാണ് രാമന്റെ ഏദൻതോട്ടം. രഞ്ജിത്ത് ശങ്കർ രചനയും നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രം നാലുവർഷം പൂർത്തിയാകുന്ന വേളയിൽ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി അനു സിതാര.
സിനിമയിലെ രംഗങ്ങൾ കോർത്തിണക്കിയ മനോഹരമായൊരു വിഡിയോയാണ് അനു സിതാര പങ്കുവെച്ചിരിക്കുന്നത്. ജപ്പാനീസ് ബൊട്ടാണിസ്റ്റായ അകിര മിയാക്കിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടൊരുക്കിയ ചിത്രത്തിൽ കുടുംബ ജീവിതത്തിലെ താളപിഴകളും അതിജീവനവുമൊക്കെയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. മാലിനിയായി അനു സിതാര എത്തുമ്പോൾ കുഞ്ചാക്കോ ബോബനാണ് രാമന്റെ വേഷത്തിൽ. എൽവിസ് എന്ന കഥാപാത്രമായി ജോജു ജോർജ്ജും വേഷമിട്ടിരിക്കുന്നു.
Read More: 40 വർഷമായി സർവ്വവും മഞ്ഞ മയം; കൗതുകമായി 73 കാരൻ
മുത്തുമണി, ശ്രീജിത്ത് രവി, രമേഷ് പിഷാരടി എന്നിവരും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. മനോഹരമായ ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ബിജിബാലും സന്തോഷ് വര്‍മയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയത്. ശ്രേയ ഘോഷല്‍, സൂരജ് സന്തോഷ്, രാജലക്ഷ്മി എന്നിവരാണ് ഗായകര്‍.
Story highlights- anu sithara sharing ramante edanthottam video