ദേ ഇവിടെയുണ്ട് ട്വന്റിഫോറിനെ ട്രോളിയ ആ ട്രോളന് പൂച്ച: വൈറല്‍ ട്രോള്‍ ഉണ്ടായ കഥ
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞു നിന്ന ഒരു വിഡിയോയുണ്ട്. ട്വന്റിഫോര്‍ വാര്‍ത്താചാനലിനെ ട്രോളിയ ഒരു പൂച്ചയുടെ വിഡിയോ. പൂച്ചയും പൂച്ചയ്ക്ക് ശബ്ദം നല്കിയ പെണ്‍കുട്ടിയും കൈയടി നേടുമ്പോള്‍ ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ് ആ വൈറല്‍ താരങ്ങളെ.
തൊടുപുഴ കരിമണ്ണൂരിലെ ഒരു ഏഴാം ക്ലാസുകാരിയാണ് ഈ ട്രോള്‍ വിഡിയോയ്ക്ക് പിന്നില്‍. മീനു ഷാജി എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും പൂച്ചയ്ക്ക് ശബ്ദം നല്‍കിയതുമെല്ലാം മീനു ഷാജിയാണ്.
Read more: ട്രോളി ട്രോളി അവസാനം പൂച്ച വരെ ട്വന്റിഫോറിനെ ട്രോളി: വൈറല്‍ക്കാഴ്ച
ടിവിയില്‍ ട്വന്റിഫോര്‍ ന്യൂസ് വെച്ചപ്പോള്‍ പൂച്ച അതിലേക്ക് നേക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മീനു ആ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഡബ്ബ് ചെയ്ത രസകരമായ ഡയലോഗും തയാറാക്കി. വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് അഭിനന്ദനവുമായി എത്തുന്നത്.
Story highlights: Behind the story of Cat trolling in Twenty Four News