തരംഗമായി ‘ഖോ ഖോ’യിലെ ‘ബൂം ബൂം’ ഗാനം- വിഡിയോ

May 27, 2021

സ്പോർട്സ് പ്രമേയത്തിൽ രജീഷ വിജയൻ നായികയായ ചിത്രമാണ് ഖോ ഖോ. തിയേറ്റർ റിലീസായി എത്തിയ ഖോ ഖോ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തിയേറ്ററുകളിൽ നിന്നും പിൻവലിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഖോ ഖോയിലെ ബൂം ബൂം എന്ന ഗാനം ശ്രദ്ധേയമാകുകയാണ്.

ഖോ ഖോ കോച്ചായി ഒരു തുരുത്തിലെ സ്‌കൂളിലേക്ക് എത്തുന്ന മരിയ ഫ്രാൻസിസ് എന്ന ടീച്ചറുടെയും സ്കൂളിലെ പെൺകുട്ടികളുടെയും കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ചിത്രത്തിനുവേണ്ടിയുള്ള രജിഷ വിജയന്റെ മേക്കോവർ ശ്രദ്ധ നേടിയിരുന്നു.

രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

ഇന്ത്യയിലെ പരമ്പരാഗതമായ ഒരു കായിക മത്സരയിനമാണ് ഖോ ഖോ. ഈ കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. പന്ത്രണ്ട് പേരടങ്ങുന്ന ടീമായാണ് ഖോ ഖോ മത്സരം. ഒന്‍പത് പേര്‍ മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിയോട് സാദൃശ്യമുള്ള കളിയാണ് ഖോ ഖോ.

Read More: ’19 വര്‍ഷങ്ങള്‍’; വിവാഹ ദിനത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ച് സംഗീതസംവിധായകന്‍ ദീപക് ദേവ്

അതേസമയം രജിഷ വിജയന്‍ കഥാപാത്രമായെത്തിയ ഫൈനല്‍സ് എന്ന സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രവും മികച്ച സ്വീകാര്യത നേടിയിരുന്നു. സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയനെത്തിയത്.

Story highlights- Boom boom song from kho kho movie