നടപ്പാതയിൽ കളിക്കുന്ന പെൺകുട്ടി; സൈബർ ഇടങ്ങളെ കൺഷ്യൂഷനിലാക്കിയ ചിത്രത്തിന് പിന്നിൽ…
സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെടാറുള്ള ചില ചിത്രങ്ങൾ കൗതുകത്തിനപ്പുറം കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. ‘ഇത് ഫോട്ടോഷോപ്പല്ല’ എന്ന അടിക്കുറുപ്പോടെ ടിം കീറ്റ്സ് മാൻ പങ്കുവെച്ച ചിത്രത്തിന് ഇതിനോടകം നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചുകഴിഞ്ഞു.
കല്ലുകൾ പാകിയ ഒരു പാതയിൽ ഒരു പെൺകുട്ടി ഇരുന്ന് കളിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ആദ്യകാഴ്ചയിൽ ചിത്രത്തിന് പ്രത്യേകതകൾ ഒന്നും തോന്നിയില്ലെങ്കിലും ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാൽ ആകെ കൺഷ്യൂഷനാകും. പിങ്ക് വസ്ത്രം ധരിച്ച് കൈയിൽ കളിപ്പാട്ടം പിടിച്ചിരിക്കുന്ന പെൺകുട്ടിയുടെ നെഞ്ചിന് താഴോട്ടുള്ള ഭാഗം ചിത്രത്തിൽ കാണുന്നില്ല. ഇനിയിപ്പോ പെൺകുട്ടി വെള്ളത്തിലാണോ നിൽക്കുന്നത് എന്നും അതുമല്ലെങ്കിൽ കുട്ടിയുടെ ശരീരത്തിന്റെ ബാക്കി ഭാഗം ഭൂമിക്കടിയിലാണോ എന്നൊക്കെ തോന്നിക്കുന്ന ചിത്രം ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വൈറലായിക്കഴിഞ്ഞു.
Read also:ബുദ്ധിശക്തികൊണ്ട് അമ്പരപ്പിച്ച് മിടുമിടുക്കി വേദിയിലെത്തിയ ‘മാളൂട്ടി’; ക്യൂട്ട് വിഡിയോ
ചിത്രത്തിന്റെ യാഥാർഥ്യം മനസിലാകുന്നില്ലല്ലോ എന്ന് പറഞ്ഞ് നിരവധിയാളുകൾ ചിത്രത്തിന് കമന്റുകളും ചെയ്തിട്ടുണ്ട്. എന്നാൽ സോഷ്യൽ ഇടങ്ങളെ കൺഫ്യൂഷനിലാക്കിയ ചിത്രത്തിന് പിന്നിലെ രഹസ്യമിതാണ്. കല്ലുകൾ പതിപ്പിച്ച നടപ്പാതയോട് ചേർന്ന് ഒരു പുൽത്തകിടി ഉണ്ട്. ഇത് അല്പം ഉയരത്തിലാണ്. പുൽത്തകിടിയുടെ മതിലിന് പിന്നിലാണ് പെൺകുട്ടി നിൽക്കുന്നത്. മതിലിന്റെ നിറം പുൽത്തകിടിയ്ക്ക് സമാനമായതിനാൽ ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയില്ല. മതിലിന്റെ മുകൾ ഭാഗം അല്പാല്പമായി പൊളിഞ്ഞിരിക്കുന്നതിനാൽ ഇത് പുൽത്തകിടിയുടെ ഭാഗമാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. ഇതും ഈ ചിത്രത്തെ കൂടുതൽ കൺഫ്യൂഷനിലാക്കാൻ കാരണമായി.
No photoshop involved. #OnceYouSeeIt pic.twitter.com/Kws28ivVDL
— Tim Kietzmann (@TimKietzmann) May 6, 2021
Story Highlights: Can You Figure It Out? A Girl ‘Stuck’ In Sidewalk