സംസ്ഥാനത്ത് മെയ് 16 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് എട്ട് മുതല്‍ മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും ഈ ദിവസങ്ങളില്‍ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.
കേരളത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 41953 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
Story highlights: Complete Lockdown in Kerala