കൊവിഡ് വ്യാപനം അതിതീവ്രം; ആശുപത്രികളിൽ അധിക സൗകര്യമൊരുക്കാൻ നിർദ്ദേശം

covid cases

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ അധിക സൗകര്യമൊരുക്കാൻ നിർദ്ദേശം. അടുത്ത രണ്ടാഴ്ച കൂടി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദഗ്‌ധ സമിതി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിൽ രോഗവ്യാപനം രൂക്ഷമായേക്കുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരത്ത് ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണം 2500 മുതൽ 4000 വരെ ആകാനും സാധ്യതയുണ്ട്. ഇതനുസരിച്ച് ഐസിയു കിടക്കകൾ വർധിപ്പിക്കാനും നിർദ്ദേശമുണ്ട്. കൊല്ലം, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലും ആശുപത്രികളിൽ അധിക സൗകര്യമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also:മഹാമാരിയുടെ കാലത്ത് കൊവിഡ് രോഗികള്‍ക്ക് സഹായം നല്‍കാന്‍ ഓട്ടോഡ്രൈവറായ അധ്യാപകന്‍: വേറിട്ട മാതൃക

സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് ദേശീയ ശരാശരിക്ക് മുകളിലാണ്. കേരളത്തിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 10.31 ശതമാനമാണ്. എന്നാൽ ദേശീയ ശരാശരി 6.92 ശതമാനമാണ്. എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗബാധിതർ ഏറ്റവുമധികമുള്ളത്. അതേസമയം രോഗവ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് കേരളത്തിൽ നിലനിൽക്കുന്നത്.

Story Highlights: covid-cases-in-kerala-likely-to-rise