18 മുതൽ 44 വയസ് വരെയുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന് ഇന്ന് മുതല്‍
18 മുതൽ 44 വയസ് വരെയുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിൻ രജിസ്ട്രേഷന് ഇന്ന് മുതൽ ആരംഭിച്ചു. ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ഗണന ലഭിക്കേണ്ടവര്‍ ഇന്ന് മുതല്‍ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം.
വാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി കൊ-വിൻ ആപ്പ് 2.0 ഡൗൺലോഡ് ചെയ്യണം. തുടർന്ന് സ്വയം റജിസ്റ്റർ ചെയ്യാം. വയസ്സ് തെളിയിക്കുന്ന രേഖയാണ് ആദ്യം വേണ്ടത്. രജിസ്ട്രേഷൻ ആരംഭിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ ആധാർ പോർട്ടൽ, ഓൺലൈൻ വോട്ടർ പട്ടിക എന്നിവയിൽ നിന്നുള്ള വിവരങ്ങൾ കൃത്യമാണോ എന്ന് ആപ്പ് തന്നെ ഒത്തു നോക്കും.
വയസ്സ് തെളിയിക്കുന്ന രേഖ കൊവിൻ ആപ്പ് സ്വീകരിച്ചു കഴിഞ്ഞാൽ വാക്സിനേഷൻ സെന്ററുകളും ലൊക്കേഷനും എഴുതി കാണിക്കും. സർക്കാർ മേഖലയിലും സ്വകാര്യ ആശുപത്രികളിലും വാക്സീൻ സ്വീകരിക്കാൻ സംവിധാനമുണ്ട്. ഏത് കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിക്കണമെന്ന് തിരഞ്ഞെടുക്കാൻ സൗകര്യമുണ്ട്.
ഇതോടൊപ്പം അനുബന്ധ രോഗങ്ങള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വൈബ് സൈറ്റില്‍ ലഭ്യമാണ്.ഇത്രയും നല്കിയ ശേഷം സബ്മിറ്റ് നല്‍കുക. നല്കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്സിനേഷന് കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.
Story highlights- covid vaccine fourth zone