സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

ടൗട്ടേ’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുകയാണ്. വിവിധ ഇടങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. മറ്റ് പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ തീരദേശത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

അതേസമയം ടൗട്ടേ’ ചുഴലിക്കാറ്റ് കേരള തീരം വിട്ടു. അതിശക്തമായ ചുഴലിക്കാറ്റായി ഗോവന്‍ തീരത്തേക്ക് നീങ്ങുകയാണ്. ചൊവ്വാഴ്ച വൈകീട്ടോടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.

Story highlights:cyclone- heavy rain alert in kerala