യാസ് തീവ്ര ചുഴലിക്കാറ്റായി; കേരളത്തിൽ മഴ ശക്തിപ്രാപിക്കും

May 25, 2021
Cyclone

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി. ഇതിന്റെ ഫലമായി ഇന്നും നാളെയും കേരളത്തിൽ മഴ ശക്തിപ്രാപിച്ചേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അതേസമയം നാളെ വൈകുന്നേരത്തോടെ യാസ് കര തൊടും. ഒഡീഷ, ബംഗാൾ തീരങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാസ് മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. പശ്ചിമബംഗാളിലും സിക്കിമിലുമടക്കം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

Read also:അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയിൽ കോമിക്; പെയിന്റിങ്ങുകളും പരവതാനികളും നിറഞ്ഞ് ലോകത്തിന്റെ നെറുകയിൽ ഒരു ഗ്രാമം

ഇന്ന് രാത്രി മുതൽ കേരളത്തിൽ മഴ ശക്തമാകും. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആയിരിക്കും മഴ. വ്യാഴാഴ്ച മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഴ ലഭിക്കും. അതിന് പുറമെ കേരളത്തിൽ വെള്ളിയാഴ്ച മുതൽ കാലവർഷം ആരംഭിക്കും എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്.

Story Highlights: Due to Cyclone yaas heavy rain in kerala