ഭൂമിയുടെ തിളക്കം പ്രതിഫലിപ്പിക്കുന്ന ചന്ദ്രന്‍: അറിയാം ഭൗമത്തിളക്കത്തെക്കുറിച്ച്

May 26, 2021
Earthshine visible earthlight reflected from the Moon

പ്രപഞ്ചം എന്നത് വിസ്മയങ്ങളാല്‍ സമ്പന്നമാണ്. പ്രപഞ്ചത്തിലെ വിസ്മയങ്ങള്‍ പലതും മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതവുമാണ്. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിലെ പല പ്രതിഭാസങ്ങളും നമ്മെ അതിശയിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രതിഭാസമാണ് ഭൗമത്തിളക്കം എന്നതും.

ഭൂമിയില്‍ നിന്നുമുള്ള പ്രകാശം ചന്ദ്രനില്‍ പ്രതിഫലിക്കുന്നതാണ് ഭൗമത്തിളക്കം എന്ന പേരില്‍ അറിയപ്പെടുന്നത്. അതായത് ഭൂമിയില്‍ നിന്നും പ്രതിഫലിക്കുന്ന സൂര്യപ്രകാശം ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പതിക്കും. സാധാരണ അമാവാസിക്ക് തൊട്ടു മുന്‍പോ അല്ലെങ്കില്‍ അമാവാസിക്ക് ശേഷമോ ആണ് ഭൗമത്തിളക്കം പ്രത്യക്ഷമാകുന്നത്.

Read more: ടിവി, വൈഫൈ, കൂളർ..അത്യാവശ്യ സൗകര്യങ്ങൾ ഒക്കെയുള്ള ഒരു മോഡേൺ ഓട്ടോറിക്ഷയാണിത്

ഭൗമത്തിളക്കമുണ്ടാകുമ്പോള്‍ ചന്ദ്രവലയം മങ്ങിയ വെളിച്ചത്തില്‍ നമുക്ക് ദൃശ്യമാകാറുണ്ട്. ഭൂമിയില്‍ നിന്നും മാത്രമല്ല സൗരയൂഥത്തില്‍ എവിടെ നിന്നും ഈ തിളക്കം ദൃശ്യമാകും. അതേസമയം സൂര്യപ്രകാശം ഒരു ഗ്രഹത്തില്‍ നിന്നും പ്രതിഫലിച്ച് ആ ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളുടെ ഏതെങ്കിലും ഇരുണ്ട ഭാഗത്ത് പതിക്കുന്നതിനെ ഭൗമത്തിളക്കം എന്നാണ് വിശേഷിപ്പിക്കുന്നത്.

Story highlights: Earthshine visible earthlight reflected from the Moon