അമേരിക്കയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെ കൃഷിയിടത്തിലേക്ക്; അവിടെനിന്നും കോടികൾ വരുമാനം നേടുന്ന പാൽക്കച്ചവടക്കാരനിലേക്ക്…
അമേരിക്കയിലെ ഉയർന്ന കമ്പനിയിൽ മികച്ചൊരു ജോലി…തരക്കേടില്ലാത്ത ശമ്പളം. ഏതൊരു എഞ്ചിനീയറും ആഗ്രഹിക്കുന്ന എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നുവെങ്കിലും കിഷോർ ഇന്ദുകുരി എന്ന യുവാവ് ഇതിലൊന്നും തൃപ്തനായിരുന്നില്ല. കൃഷിയിടങ്ങളും വളർത്തുമൃഗങ്ങളുമൊക്കെയുള്ള നാട്ടിൽ ലളിതമായൊരു ജീവിതം ഇതായിരുന്നു കിഷോറിന്റെ സ്വപ്നം. അതുകൊണ്ടുതന്നെ അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് കിഷോർ നാട്ടിലെത്തി.
കർണാടക സ്വദേശിയായ കിഷോർ ആറു വർഷക്കാലത്തെ അമേരിക്കൻ കമ്പനിയിലെ ജോലിയ്ക്ക് ശേഷമാണ് നാട്ടിലെത്തിയത്. മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ച് നാട്ടിലെത്തിയ കിഷോറിനെ പക്ഷെ നാട്ടുകാരും സുഹൃത്തുക്കളുമടക്കം കുറ്റപ്പെടുത്തി. എന്നാൽ കിഷോറിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയായിരുന്നു.
Read also:നടപ്പാതയിൽ കളിക്കുന്ന പെൺകുട്ടി; സൈബർ ഇടങ്ങളെ കൺഷ്യൂഷനിലാക്കിയ ചിത്രത്തിന് പിന്നിൽ…
അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ കിഷോർ പശു വളർത്തൽ ആണ് ആരംഭിച്ചത്. തുടക്കത്തിൽ 20 പശുക്കളുമായി കിഷോർ ഫാം ആരംഭിച്ചു. അത് പിന്നീട് 44 കോടിയോളം രൂപ വിലമതിക്കുന്ന ഒരു ഫാമായി മാറി. 2012 ലാണ് കിഷോർ ഫാം ആരംഭിച്ചത്. ഇന്നിപ്പോൾ പ്രതിദിനം പതിനായിരത്തോളം ആളുകൾക്ക് അദ്ദേഹം പാൽ എത്തിച്ചുനൽകുന്നുണ്ട്. പാലിന് പുറമെ പാൽ ഉല്പന്നങ്ങളായ നെയ്യ്, തൈര്, വെണ്ണ തുടങ്ങിയവയും ഇവിടെ വിൽക്കപ്പെടുന്നുണ്ട്.
Story Highlights:engineer quit US job, returned to India Now earns Rs 44 Cr revenue