അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങളുടെ മാതൃദിനാശംസകള്‍

ഇന്ന് അന്താരാഷ്ട്ര മാതൃദിനമാണ്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് അന്താരാഷ്ട്ര മാതൃദിനമായി ആചരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെല്ലാം അമ്മച്ചിത്രങ്ങള്ക്കൊണ്ട് നിറയുകയാണ്. ചലച്ചിത്രതാരങ്ങളും അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ മാതൃദിനാശംസകള്‍ നേരുന്നു.
മോഹന്‍ലാല്‍, അനു സിതാര, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ദുല്‍ഖര്‍ സല്മാന് തുടങ്ങിയ താരങ്ങളെല്ലാം അമ്മമാരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മാതൃദിനാശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലും അനു സിതാരയും പഴയകാല ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ‘അമ്മയുടെ കരങ്ങള്‍ മറ്റെല്ലാത്തിനേയുംകാള് സുരക്ഷിതമാണ്’ എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു അനു സിതാരയുടെ ആശംസ.
Read more: മാതൃദിനം എന്ന ആശയത്തിന് തുടക്കംകുറിച്ച അന്ന ജാര്‍വിസ്; അറിയാം ഈ ദിവസത്തെക്കുറിച്ച് ചിലത്
നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ നിര്‍വചനം എന്ന് വാചകത്തിനൊപ്പമാണ് ദുല്‍ഖര്‍ സല്‍മാന്റെ ആശംസ ആരംഭിച്ചത്. കുഞ്ചാക്കോ ബോബന് വീട്ടിലെ അമ്മമാര്‍ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തില്‍ ഭാര്യ പ്രിയയുടെ ചിത്രവുമുണ്ട്. അമ്മെ ചേര്‍ത്തുപിടിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു ടൊവിനോ തോമസിന്റെ ആശംസ.
Story highlights: Film stars wishing mothers day with photos