തട്ടിക്കൊണ്ടു പോകാൻ വന്ന അക്രമിയെ ധൈര്യപൂർവ്വം നേരിട്ട് പെൺകുട്ടി- വിഡിയോ
അമേരിക്കയിൽ നിന്നുള്ള ഒരു പതിനൊന്നുവയസുകാരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ഫ്ലോറിഡയിലുള്ള പെൺകുട്ടി രാവിലെ സ്‌കൂളിൽ പോകാൻ കാത്തുനിൽക്കുമ്പോഴാണ് ആയുധധാരിയായ ഒരാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തനിക്കുനേരെ അക്രമി ഓടിയടുക്കുന്നതുകണ്ടപ്പോൾ തിരിഞ്ഞ് ഓടിയെങ്കിലും രക്ഷപെടാൻ പെൺകുട്ടിക്ക് സാധിച്ചില്ല. എന്നാൽ, കാറിനുള്ളിലേക്ക് പെൺകുട്ടിയെ കയറ്റും മുൻപ് അക്രമിയെ ചവിട്ടി നിലത്തിട്ടിട്ട് പെൺകുട്ടി രക്ഷപെട്ടു.
ഈ സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫ്ലോറിഡയിലെ വെസ്റ്റ് പെൻസകോളയിൽ കഴിഞ്ഞദിവസം രാവിലെ ഏഴുമണിക്കായിരുന്നു സംഭവം. ഒറ്റയ്ക്കാണ് പെൺകുട്ടി സ്‌കൂൾ ബസ് കാത്തുനിന്നത്. ഒന്നുരണ്ടു തവണ വാഹനവുമായി അക്രമി ചുറ്റുവട്ടത്ത് കറങ്ങുന്നത് സി സി ടി വി ദൃശ്യങ്ങളിൽ ഉണ്ട്.
Read More: പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ചിരിയുടെ ആഘോഷം ഒരുക്കി കോമഡി ഉത്സവം, വിഡിയോ
പിന്നീട് അക്രമിയെ പോലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പല കേസുകളിലും പ്രതിയാണ് ഇയാൾ എന്ന് പോലീസ് പറയുന്നു. മാത്രമല്ല, പെൺകുട്ടിയുടെ ധൈര്യത്തേയും പോലീസ് അഭിനന്ദിച്ചു. ‘വിട്ടുകൊടുക്കാതെ അവൾ നന്നായി പൊരുതി. ധൈര്യശാലിയാണ് അവൾ’ എന്നാണ് പോലീസ് പറഞ്ഞത്.
Story highlights- Florida girl fights off attempted kidnapping