ഫ്ളവേഴ്സ് ടി വി ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പി.ജയചന്ദ്രന് അന്തരിച്ചു
ഫ്ളവേഴ്സ് ടി വിയിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് പി. ജയചന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ രോഗവുമായി കഴിഞ്ഞ രണ്ടുമാസമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം.
മലയാള സിനിമയിലും ശ്രദ്ധേയ സാന്നിധ്യം വഹിച്ച മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു പി. ജയചന്ദ്രൻ. 150ലേറെ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള പി.ജയചന്ദ്രൻ 2002ൽ കുബേരൻ എന്ന ചിത്രത്തിലെ മേക്കപ്പിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരുന്നു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പ്രസിദ്ധ മേക്കപ്പ് ആർട്ടിസ്റ്റ് മോഹന്‍ദാസിന്റെ ശിഷ്യനായാണ് പി. ജയചന്ദ്രൻ സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് ദൂരദര്ശന് കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ബി.വി.റാവു, വേലപ്പന് ആശാന് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അഞ്ച് വര്‍ഷമായി ഫ്ളവേഴ്സ് ചാനലില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവർത്തിക്കുകയായിരുന്നു.
Story highlights- Flowers tv chief makeup artist p jayachandran passes away