റെക്കോർഡ്‌സ് ബുക്കിൽ ഇടംനേടിയ മാമ്പഴക്കഥ…
മാമ്പഴം മിക്കവരുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ മാമ്പഴക്കഥകളും ആളുകൾക്കിടയിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഏറെ കൗതുകമാകുകയാണ് ഗിന്നസ് റെക്കോർഡ്സിൽ ഇടം നേടിയ ഒരു മാമ്പഴക്കഥ. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാമ്പഴമാണ് സോഷ്യൽ ഇടങ്ങളിൽ അടക്കം ശ്രദ്ധേയമാകുന്നത്. 4.25 കിലോഗ്രാമാണ് ഈ മാമ്പഴത്തിന്റെ ഭാരം. മുന്നേ മുക്കാൽ കിലോഗ്രാം ഭാരമുണ്ടായിരുന്ന ഒരു ഫിലിപ്പീൻ മാമ്പഴത്തിന്റെ റെക്കോർഡാണ് ഇതോടെ ഈ കൂറ്റൻ മാമ്പഴം തകർത്തിരിക്കുന്നത്.
കൊളംബിയയിലെ ഗ്വായത്തിൽ നിന്നുള്ള ജെർമൻ ഒർലാൻഡോ, റെയ്‌ന മരിയ എന്നീ രണ്ട് കർഷകരാണ് ഈ മാമ്പഴം അവരുടെ കൃഷിയിടത്തിൽ വിളയിച്ചത്. ഇവരെ അഭിനന്ദിക്കുന്നതിനും ഈ മാമ്പഴത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനുമായി ഇതിനോടകം നിരവധിപ്പേരാണ് ഈ കർഷകരെ സമീപിച്ചത്.
Read also: കൊവിഡിന് പ്രവേശനമില്ല; അതിർത്തിയിൽ വടിയുമായി കാവൽനിന്ന് സ്ത്രീകൾ, മാതൃകയായി ഒരു ഗ്രാമം
കൊളംബിയയിലെ കർഷകരുടെ അധ്വാനശീലവും അർപ്പണബോധവുമാണ് ഈ നേട്ടത്തിന് കാരണമായതെന്നും തങ്ങളുടെ സ്നേഹമാണ് കൃഷിയിടത്തിൽ വിളയിക്കുന്നതെന്നും റെക്കോർഡ് നേടിയ കർഷകർ പറഞ്ഞു.
Story Highlights: guinness record for worlds heaviest mango