ഐസ്ക്രീം സ്റ്റിക്കുകള്ക്കൊണ്ട് ടവറുണ്ടാക്കി റെക്കോര്‍ഡ് സ്വന്തമാക്കിയ മിടുക്കന്
ഐസ്ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ച് ടവറുണ്ടാക്കി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ മിടുക്കനാണ് എറിക് ക്ലാബെല്‍. ഒഴിവ് സമയങ്ങള്‍ ക്രിയാത്മകമായി വിനിയോഗിച്ചാണ് പന്ത്രണ്ട് വയസ്സുകാരനായ എറിക് അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ചിക്കാഗോയിലെ നേപര്‍വില്‍ സ്വദേശിയാണ് എറിക്.
വീട്ടിലും മറ്റുംമുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് പലരും പലതരത്തിലുള്ള കരകൗശല വസ്തുക്കള്‍ നിര്‍മിക്കാറുണ്ട്. ഇത്തരത്തില്‍ നിര്‍മിച്ചതാണ് എറിക്കും തന്റെ ടവര്‍. എന്നാല്‍ അത് ലോകറെക്കോര്‍ഡ് തന്നെ സ്വന്തമാക്കി. 20.20 അടി നീളമുണ്ട് എറിക് നിര്‍മിച്ച ടവറിന്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ഈ ടവര്‍ സ്വന്തമാക്കിയിരിക്കുന്നത്.
Read more: ദേഹം നിറയെ മുള്ളുകള്‍, മുള്ളന്‍ പന്നിയല്ല ഇതാണ് എക്കിഡ്ന- ജന്തുലോകത്തെ കൗതുകക്കാഴ്ച
1750 സ്റ്റിക്കുകള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു ടവറിന്റെ നിര്‍മാണം. കൃത്യമായ അനുപാതത്തില്‍ ഓരോ സ്റ്റിക്കും പരസ്പരം ചേര്‍ത്തുവെച്ചു. പശവെച്ച് ഒഒട്ടിക്കുകയും ചെയ്തതോടെ ടവര്‍ പൂര്‍ത്തിയായി. ഒരു മാസംകൊണ്ടാണ് ടവറിന്റെ നിര്‍മാണം എറിക് പൂര്‍ത്തിയാക്കിയത്.
മുന്‍പ് പലര്‍ക്കും വ്യത്യസ്തങ്ങളായ നിര്‍മിതികള്‍ക്ക് ഗിന്നസ് വേല്‍ഡ് റെക്കോര്‍ഡ്സ് കിട്ടുമ്പോള്‍ അതെല്ലാം കൗതുകത്തോടെ വീക്ഷിച്ചിട്ടുണ്ട് ഈ മിടുക്കന്. അങ്ങനെയാണ് ഒരു റെക്കോര്‍ഡ് സ്വന്തമാക്കണമെന്ന ആഗ്രഹം ഉണ്ടായതും. ടവറ് ഉയരും തോറും മനസ്സില്‍ പ്രതീക്ഷയും ഉയര്‍ന്നുവെന്നും ഒടുവില്‍ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും എറിക് പറയുന്നു.
Story highlights: Guinness World Record for 6 m long popsicle stick tower