കൊവിഡ് ബാധിതയായ അമ്മയ്ക്ക് ആശ്വാസം പകരാൻ കത്തെഴുതി കുഞ്ഞുമക്കൾ; സൈബർ ഇടങ്ങളുടെ ഹൃദയം കവർന്ന കുറിപ്പ്
കൊവിഡ് മഹാമാരി സൃഷ്ടിച്ച വേദനയിലൂടെ കടന്നുപോകുന്നവർ നിരവധിയാണ്. ഇപ്പോഴിതാ കൊവിഡ് ബാധിതയായ അമ്മയ്ക്ക് ആശ്വാസം പകരാൻ കത്തെഴുതിയ കുഞ്ഞുമക്കളാണ് സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നത്. ഒരു ചെറിയ കടലാസ് കക്ഷണത്തിലാണ് അമ്മയ്ക്ക് ഈ നാല് കുഞ്ഞുമക്കളും ചേർന്ന് കത്തെഴുതിയത്. ‘ഞങ്ങൾ താഴെയുണ്ട്, അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും, അസുഖം കുറയും’ എന്നാണ് ഈ കുഞ്ഞുമക്കൾ കുറിപ്പിലൂടെ പങ്കുവെച്ചത്.
ബൾബുൾ, മുൻമുൻ,ഗുഡിയ, വികാസ് എന്നിവർ ചേർന്നാണ് കത്തെഴുതിയത്. നാല് പേരുടെയും ഒപ്പുകളും പേപ്പറിൽ കാണുന്നുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ കുറിപ്പ് നിരവധിപ്പേർ ഇതിനോടകം ഏറ്റെടുത്തുകഴ്ഞ്ഞു. രോഗബാധിതരായി ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഇത്തരത്തിലുള്ള ചെറിയ സന്തോഷങ്ങൾ വലിയ ആശ്വാസം പകരും എന്നാണ് മിക്കവരും കത്ത് പങ്കുവെച്ചുകൊണ്ട് കുറിയ്ക്കുന്നത്.
Read also:ദയവായി തിരികെ തരൂ, ആ ഫോൺ നിറയെ അമ്മയുടെ ഓർമ്മകളാണ്; കുറിപ്പ് പങ്കുവെച്ച് ഒൻപത് വയസുകാരി
മാധ്യമ പ്രവർത്തകനായ സൗരഭ് ത്രിപാഠി ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം നിരവധിപ്പേർ ലൈക്ക് ചെയ്തിട്ടുണ്ട്. ഈ കുഞ്ഞുങ്ങൾ കാണിച്ചത് വലിയൊരു കാര്യമാണെന്നും ഇവർ വിലമതിക്കാനാവാത്തതാണെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.
Story Highlights:Handwritten Note of Children for Mother in Covid Ward is Winning Hearts