കണ്ണിന്റെ സംരക്ഷണത്തിന് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കണ്ണ്. അതുകൊണ്ടുതന്നെ കണ്ണിന്റെ സംരക്ഷണം ഏറ്റവും അത്യാവശ്യവുമാണ്. കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്താനും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുക എന്നത് തന്നെയാണ്.
കണ്ണിന്റെ സംരക്ഷണത്തിന് ദിവസവും ധാരാളം വെള്ളം കുടിയ്ക്കണം. ഒമേഗ- 3 ഫാറ്റി ആസിഡുകൾ, ല്യൂട്ടിൻ, സിങ്ക്, വിറ്റാമിൻ സി, ഇ തുടങ്ങിയ പോഷകങ്ങൾ പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കും. പച്ച ഇലക്കറികളും, സാൽമൺ, ട്യൂണ പോലെയുള്ള മത്സ്യങ്ങളും കക്കയിറച്ചിയും ആഹാരത്തിൽ ഉൾപ്പെടുത്തണം ഇത് കണ്ണിന്റെ സംരക്ഷണത്തിന് സഹായിക്കും. കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കും. അതിന് പുറമെ നേത്രരോഗങ്ങളെ അകറ്റാനും ഇത് സഹായിക്കും.
Story Highlights:അന്ന് ദേശീയഗാനം, ഇന്ന് റാസ്പുടിൻ തരംഗം; കുഞ്ഞുവിരലുകളിൽ അത്ഭുതം വിരിയിച്ച് യൊഹാൻ, വിഡിയോ
കംപ്യൂട്ടർ സ്ക്രീനിലോ ഫോണിലോ ധാരാളം സമയം നോക്കിയിരിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തിയെ ബാധിക്കും. അതേസമയം കണ്ണിന് അധികം സ്ട്രെയിൻ കൊടുക്കുന്നത് ഒഴിവാക്കണം. ഓരോ 20 മിനിറ്റിലും കണ്ണുകൾക്ക് വിശ്രമം നൽകണം. കണ്ണ് ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കഴുകുന്നതും കണ്ണിന്റെ സംരക്ഷണത്തിന് സഹായിക്കും.
ദിവസവും കണ്ണിന് മുകളിൽ ഐസ് ക്യൂബ് വയ്ക്കുന്നതും കണ്ണിന് നല്ലതാണ്. ഒരു ചെറിയ കഷ്ണം വെള്ളരിക്ക കണ്ണിന് മുകളിൽ വയ്ക്കുന്നത് കണ്ണിന് കുളിർമ കിട്ടാൻ നല്ലതാണ്.
Story Highlights: healthy eye