നല്ല ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍

Healthy foods that are high in antioxidants

ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. കേരളത്തില്‍ പലയിടങ്ങളിലും ചില ദിവസങ്ങളില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന്റെ കാര്യത്തില്‍ കുറവില്ല. അതുകൊണ്ടുതന്നെ ചൂട് കാലാവസ്ഥയില്‍ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ കരുതല്‍ നല്‍കണം. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണം വേണം ചൂടുകാലത്ത് കൂടുതലായും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. അത്തരം ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

ദിവസവും ചെറിയൊരു അളവില്‍ വാള്‍നട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റ് ഘടകങ്ങളും വാള്‍നട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ ഉണക്കമുന്തിരിയും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഡ്രൈഫ്രൂട്ടാണ്. മാത്രമല്ല വിറ്റാമിനുകളും ധാതുക്കളുമെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട് ഉണക്കമുന്തിരിയില്‍. ദഹനപ്രക്രിയ സുഗമമാക്കാനും ഉണക്കമുന്തിരി സഹായിക്കുന്നു.

Read more: കൊവിഡ് രോഗബാധിതര്‍ എന്തെല്ലാമാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്; കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്ന 5 കാര്യങ്ങള്‍

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ മറ്റൊന്നാണ് തക്കാളി. ചൂടുകാലത്ത് സാലഡിലും മറ്റും തക്കാളി ചേര്‍ത്ത് കഴിക്കുന്നത് ഏറെ ആരോഗ്യകരവുമാണ്. നെല്ലിക്കയിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ നെല്ലിക്കയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. നെല്ലിക്കാ ജ്യൂസാക്കി കുടിക്കുന്നതും നല്ലതാണ്. നെല്ലിക്കാ ജ്യൂസില്‍ പഞ്ചസാരയ്ക്ക് പകരം പ്രകൃദിത്തമായ തേന്‍ ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്. മധുരത്തിന് പകരം അല്‍പം ഉപ്പ് ചേര്‍ത്തും നെല്ലിക്കാ ജ്യൂസ് കുടിക്കാം.

പച്ചക്കറികളില്‍ പ്രമുഖനായ ബ്രോക്കോളിയും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇവയിലെ ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ ചര്‍മസംരക്ഷണത്തിനും സഹായിക്കുന്നു. ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ കെ, സിങ്ക് തുടങ്ങിയവയും ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്.

Story highlights: Healthy foods that are high in antioxidants