സോഷ്യൽ ഇടങ്ങളിൽ ഹിറ്റായി ഒരു ഹൈടെക്ക് കരിക്കിൻ വെള്ളം; ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി വിഡിയോ
ആരോഗ്യത്തിന് ഏറെ ഗുണകരമായതുകൊണ്ടുതന്നെ കരിക്കിൻ വെള്ളത്തിന് ആവശ്യക്കാരും നിരവധിയാണ്. എന്നാൽ വഴിയോരങ്ങളിൽ വിൽക്കപ്പെടുന്ന കരിക്കിൻ വെള്ളം പലപ്പോഴും നാം ഒഴിവാക്കുന്നത് അത് ലഭ്യമാകുന്ന ഇടങ്ങളിലെ വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്താണ്. എന്നാൽ ഇപ്പോഴിതാ ആ പ്രശ്നത്തിന് പരിഹാരമാകുകയാണ് ഹൈടെക്ക് രീതിയിൽ ഉണ്ടാക്കുന്ന കരിക്കിൻ വെള്ളം.
കരിക്കിൽ കൈകൊണ്ട് സ്പർശിക്കാതെയാണ് ഇവിടെ കരിക്കിൽ നിന്നും വെള്ളം വേർതിരിച്ചെടുക്കുന്നത്. ഇതിനായി ഒരു പ്രത്യേക മെഷീൻ ഉപയോഗിച്ച് കരിക്കിൽ നിന്നും തേങ്ങയും വെള്ളവും വേർതിരിച്ചെടുക്കും. അർജുൻ സോണി എന്ന വഴിയോര കച്ചവടക്കാരനാണ് ഹൈടെക്ക് രീതിയുമായെത്തി സോഷ്യൽ ഇടങ്ങളിൽ കൈയടിനേടുന്നത്.
Read also:ലോകത്തെ അത്ഭുതപ്പെടുത്തിയ അപൂർവ്വയിടം; ഇവിടെയുള്ളത് ഭൂമിയിൽ മറ്റെവിടെയും കാണാത്ത ജീവജാലങ്ങൾ
കൊവിഡ് കാലത്ത് രോഗം പടരാതിരിക്കാൻ ശുചിത്വത്തിന്റെ കാര്യത്തലും നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ ഹൈടെക്ക് വിദ്യ സോഷ്യൽ ഇടങ്ങളിലും വലിയ രീതിയിൽ കൈയടിനേടുന്നുണ്ട്. ഈ ഉപകരണത്തിൽ കത്തിയുടെ ആവശ്യമില്ല. കരിക്കിൽ നിന്നും വെള്ളം വേർതിരിച്ച് ഈ ഉപകരണത്തിലൂടെത്തന്നെ ഡിസ്പോസിബിൾ ഗ്ലാസിലേക്ക് വീഴും. ഇത്തരത്തിൽ വിൽക്കുന്ന കരിക്കിൻ വെള്ളത്തിന് അമ്പത് രൂപയാണ് വില. ഫുഡി ഇൻകാർനേറ്റ് എന്ന പേജിലൂടെ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം 4.43 മില്യണിലധികം കാഴ്ചക്കാരെ നേടി.
Story Highlights:hi-tech coconut water cart goes viral